'കൂടെ അഭിനയിക്കില്ലെന്ന് പല നടിമാരും പറഞ്ഞു, പക്ഷെ മഹി..'; മഹിമ നമ്പ്യാർക്ക് നന്ദി പറഞ്ഞ് സൂരി

Published : Sep 05, 2026, 09:11 AM IST
Soori

Synopsis

സൂരി നായകനാകുന്ന 'മണ്ടാടി' ഒരു കടലോര ആക്ഷൻ ഡ്രാമയാണ്. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, പല നടിമാരും നിരസിച്ച നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാറാണ്. ചിത്രത്തില്‍ സത്യരാജ്, സുഹാസ് എന്നിവരും അഭിനയിക്കുന്നു.

സൂരി നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മണ്ടാടി. കടലിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ മഹിമ നമ്പ്യാർ ആണ് നായിക വേഷത്തിൽ എത്തുന്നത്. മണ്ടാടി സെപ്റ്റംബർ 10ന് തിയറ്ററുകളിൽ എത്താനിരിക്കെ മഹിമയെ കുറിച്ച് സൂരി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. മണ്ടാടിയിൽ അഭിനയിക്കാനായി നിരവധി നടിമാരെ സമീപിച്ചിരുന്നുവെന്നും എന്നാൽ ആരും തയ്യാറായില്ലെന്നും സൂരി പറയുന്നു.

"ഈ കഥാപാത്രത്തിന് നിറയെ പേരെ സമീപിച്ചിരുന്നു. പക്ഷേ പലരും പല കാരണങ്ങാൽ ഒഴിഞ്ഞുമാറി. ഓരോരുത്തര്‍ക്കും അവരുടെ ഇഷ്ടങ്ങളുണ്ട്. പലരും വേണ്ടെന്ന് പറഞ്ഞ ആ റോള്‍ കഥ മുഴുവനും കേട്ട ശേഷം, ആ റോളിന്‍റെ വ്യാപ്തി മനസിലാക്കി മഹി ഓക്കെ പറയുകയായിരുന്നു. കഥ എന്താണെന്ന് മാത്രമാണ് അവര്‍ നോക്കിയത്. വാഴ്ത്തുക്കള്‍ മഹി", എന്നായിരുന്നു സൂരിയുടെ വാക്കുകൾ. മണ്ടാടിയുടെ പ്രൊമോഷൻ പരിപാടിയ്ക്കിടെ ആയിരുന്നു സൂരിയുടെ പ്രതികരണം.

മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മണ്ടാടി. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്.

കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ഈ സെയിലിംഗ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്. സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്‍ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി വി പ്രകാശ് സംഗീതവും എസ് ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിസ്മയിപ്പിക്കാൻ 'മണ്ടാടി'; സൂരി ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്
നൃത്തച്ചുവടുകളുമായി നാനിയും കീർത്തിയും; യൂട്യൂബിൽ ട്രെൻഡിങ് ആയി പാരഡൈസിലെ 'യേശനകുല' ഗാനം