'ജേർണി'യുമായി ശ്രീനാഥ് ഭാസിയും കൂട്ടരും എത്തുന്നു

Published : Sep 23, 2022, 10:30 PM ISTUpdated : Sep 23, 2022, 10:32 PM IST
'ജേർണി'യുമായി ശ്രീനാഥ് ഭാസിയും കൂട്ടരും എത്തുന്നു

Synopsis

'ചട്ടമ്പി' എന്ന ചിത്രമാണ് ശ്രീനാഥ് ഭാസിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്.

ടൻ ശ്രീനാഥ്‌ ഭാസി നായകനാകുന്ന പുതിയ ചിത്രം 'ജേർണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. 'ത്രയം', 'നമുക്ക് കോടതിയിൽ കാണാം' എന്നീ ചിത്രങ്ങൾക്ക് ശേഷം സഞ്ജിത് ചന്ദ്രസേനൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജേർണി.

ശ്രീനാഥ്‌ ഭാസിയും കിഷ്കിന്ധ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജിത് ചന്ദ്രസേനൻ, മാത്യു പ്രസാദ്, സാഗർ ദാസ് എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  റോഡ് മൂവി ആയി ഒരുങ്ങുന്ന ചിത്രത്തിൽ ധനേഷ് ആനന്ദ്, സാം സിബിൻ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖമായിരിക്കും നായികയായി എത്തുക.

ഹോം, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ സുബ്രമണ്യൻ ആണ് ജേർണിക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. മാത്യു പ്രസാദ് ക്യാമറയും സാഗർ ദാസ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. തെന്നിന്ത്യയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ആയ ഉത്തര മേനോൻ വസ്ത്രാലങ്കാരം നിർവഹിക്കുന്ന ചിതത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ധനേഷ് ആനന്ദ് ആണ്.

സ്ക്രീനില്‍ വിലസുന്ന ശ്രീനാഥ് ഭാസി; 'ചട്ടമ്പി' റിവ്യൂ

പ്രൊഡക്ഷൻ കണ്ട്രോളർ നിജിൽ ദിവാകരൻ, ആർട്ട് അരുൺ തിലകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിവേക് വിനോദ്. അസിസ്റ്റന്റ് ഡയറക്റ്റേഴ്‌സ് സുജിത് സുരേന്ദ്രൻ, അർജുൻ ആസാദ്. വിഎഫ്എക്‌സ് ഐഡന്റ് ലാബ്‌സ്, ഓൺലൈൻ പി ആർ ഡി.എം, ഡിസൈൻ മാ മി ജോ.

അതേസമയം, 'ചട്ടമ്പി' എന്ന ചിത്രമാണ് ശ്രീനാഥ് ഭാസിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച ചിത്രം 1990 കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു ചട്ടമ്പിയുടെ കഥയാണ്  പറയുന്നത്. കറിയ ജോര്‍ജ് ആയി ശ്രീനാഥ് ഭാസി എത്തുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ജോണ്‍ മുട്ടാറ്റില്‍ എന്നാണ്. ജോസ് രാജി ആയി മൈഥിലിയും എത്തുന്നു.  സംവിധായകന്‍ ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ചിത്രത്തിൻ്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്. 

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍