
നടൻ ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു. ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിലാണ് ശ്രീനിവാസൻ കൊച്ചി അപ്പോളോ അഡ്‍ലക്സ് ആശുപത്രി വിടുന്നത്. ശ്രീനിവാസന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. നിലവില്‍ ശ്രീനിവാസന്റെ ആരോഗ്യാവസ്ഥ തൃപ്‍തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു (Sreenivasan).
മാര്‍ച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്കും വിധേയനാക്കിയിരുന്നു. ശ്രീനിവാസന്റെ ആരോഗ്യവസ്ഥയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും തൃപ്‍തികരമാണെന്നുമാണ് ഡോ. അനില്‍ എസ് ആര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റനില്‍ പറയുന്നത്.
ശ്രീനിവാസന്‍റെ രോഗവിവരം വാര്‍ത്തയായതിനു പിന്നാലെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം രംഗത്തെത്തിയിരുന്നു. അതേസമയം സ്വതസിദ്ധമായ നര്‍മ്മബോധത്തോടെയാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ ശ്രീനിവാസന്‍ പ്രതികരിച്ചതെന്ന് അദ്ദേഹത്തിന്‍റെ സുഹൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ മനോജ് രാംസിംഗ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്.. കൂടുതല്‍ ആയിപ്പോയാൽ കുറച്ചു മനോജിന് തന്നേക്കാം, മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല- മനോജ് രാംസിംഗ് ഷെയര്‍ ചെയ്‍ത ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.
'ലൂയിസ്' എന്ന ചിത്രമാണ് ശ്രീനിവാസന്‍റേതായി ഇനി എത്താനുള്ളത്. നവാഗതനായ ഷാബു ഉസ്മാൻ കോന്നിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ഇതുവരെ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷമാണ് ശ്രീനിവാസൻ കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് 'ലൂയിസി'ന്റെ ചിത്രീകരണം നടക്കുന്നത്. ശ്രീനിവാസൻ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, പ്രേക്ഷകന് പുത്തൻ അനുഭവമായിരിക്കും നൽകുകയെന്നാണ് അവകാശപ്പെടുന്നത്.
Read More : നടി കാജല്‍ അഗര്‍വാളിന് ആണ്‍കുഞ്ഞ്
പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. കാജല്‍ അഗര്‍വാളിനും ഗൗതം കിച്‍ലു ദമ്പതികള്‍ക്കും ആണ്‍കുഞ്ഞ് ജനിച്ചെന്ന് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി കാജല്‍ അഗര്‍വാളിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായാണ് സിനിമാ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് (Kajal Aggarwal).
ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി 2020ലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. വിവാഹ ശേഷവും കാജല്‍ അഗര്‍വാള്‍ അഭിനയത്തില്‍ സജീവമാണ്. ചിരഞ്‍ജീവി നായകനാകുന്ന ചിത്രം 'ആചാര്യ'യാണ് കാജല്‍ അഗര്‍വാളിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ദുല്‍ഖര്‍ നായകനായ ചിത്രം 'ഹേയ് സിനാമിക'യാണ് കാജല്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
നിരഞ്‍ജൻ റെഡ്ഡി ആണ് ചിത്രം നിര്‍മിക്കുന്നത്. 'ആചാര്യ' എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിരഞ്‍ജീവി എത്തുന്നത്. കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ നായികയായിട്ട് തന്നെയാണ് എത്തുന്നത്. വിവാഹ ശേഷമായിരുന്നു ചിത്രത്തില്‍ കാജല്‍ അഭിനയിച്ചത്.
കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരഞ്‍ജീവിയുടെ മകൻ രാം ചരണും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. 'ആചാര്യ' എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം തിരു ആണ്. ആനന്ദ് ശ്രീറാം ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. 'ആചാര്യ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം മണി ശര്‍മയുമാണ്. രാം ചരണിന്റെ ജോഡിയായി ചിത്രത്തില്‍ പൂജ ഹെഡ്‍ഡെ അഭിനയിക്കുന്നു. സോനു സൂദ്, ജിഷു സെൻഗുപ്‍ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ്‍ തുടങ്ങിയവരും 'ആചാര്യ'യില്‍ അഭിനയിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ