'സെൽഫ് ലവ്', ചിത്രങ്ങളുമായി ശ്രീവിദ്യ

Published : Nov 19, 2022, 06:47 PM IST
'സെൽഫ് ലവ്', ചിത്രങ്ങളുമായി ശ്രീവിദ്യ

Synopsis

ശ്രീവിദ്യ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. സിനിമയിൽ ചെറു വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ശ്രീവിദ്യ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്‍ത് മുന്നേറുകയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയ പേജുകളിൽ താരത്തെ പിന്തുടരുന്നത്.  മോഡലിംഗ് രംഗത്ത് സജീവമായ ശ്രീവിദ്യ പലപ്പോഴായി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.  യൂട്യൂബ് വ്ളോഗുകളിലായി തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ ഇൻസ്റ്റയിൽ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. സെൽഫ് ലവ് എന്ന ടാഗിലാണ് ശ്രീവിദ്യയുടെ പുതിയ ചിത്രങ്ങൾ. 'സ്വയം സ്നേഹിക്കുക, മറ്റുള്ളവയെല്ലാം നിങ്ങളിലേക്ക് വന്ന് ചേരും' എന്നാണ് കണ്ണാടിയ്ക്ക് മുന്നിൽ നിന്നും പകർത്തിയ സെൽഫി ചിത്രങ്ങൾക്ക് താരം നൽകുന്ന ക്യാപ്‌ഷൻ. നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

മികച്ച കുറിപ്പെന്ന് പലരും പ്രതികരിക്കുന്നു. വളരെ രസകരമായി 'തൂക്കിയിട്ട കണ്ണാടിയിൽ ഏതാണൊരു തൂക്കണാം കുരുവി' എന്നാണ് ഒരാളുടെ കമന്റ്. ഇത്തരം കമന്റുകൾക്ക് മറുപടി കൂടി നൽകുന്ന ശ്രീവിദ്യയുടെ പോസ്റ്റുകൾ  പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.  താരത്തിന്റെ ഹോങ്കോങ് യാത്ര അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് ചിത്രങ്ങൾ നൽകുന്നുണ്ട്.

'ക്യാമ്പസ് ഡയറി' എന്ന ചിത്രത്തിലൂടെ 2016 ലാണ് ശ്രീവിദ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി നായകനായ 'ഒരു കുട്ടനാടന്‍ ബ്ലോഗ്' ആയിരുന്നു അടുത്ത ചിത്രം. ഇതില്‍ 'മായ' എന്ന കഥാപാത്രത്തെയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്. 'മാഫി ഡോണ', 'നൈറ്റ് ഡ്രൈവ്', 'എസ്കേപ്പ്', 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്നിവയാണ് ശ്രീവിദ്യ അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

Read More: 'ലാത്തി'യുടെ റിലീസ് പ്രഖ്യാപിച്ച് വിശാല്‍

PREV
click me!

Recommended Stories

അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി
ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍; 'ഭീഷ്‍മര്‍' മേക്കിംഗ് വീഡിയോ