
ഒട്ടനവധി ടെലിവിഷൻ പരമ്പരകളിലൂടെ പ്രിയങ്കരിയായ നടിയാണ് സ്റ്റെഫി ലിയോൺ. സംവിധായകൻ ലിയോൺ കെ തോമസിന്റെ ഭാര്യയാണ് സ്റ്റെഫി. മികച്ച പ്രകടനമാണ് സ്റ്റെഫിയെ പ്രിയങ്കരിയായി താരമാക്കി മാറ്റിയത് അതുകൊണ്ടുതന്നെ ഒട്ടേറെ മികച്ച വേഷങ്ങൾ താരത്തെ തേടിയെത്താറുമുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ ഒരു താരവുമായ സ്റ്റെഫി ലിയോണ്‍ ലൊക്കേഷനില്‍ നിന്നുള്ള മറ്റ് വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഓണ വിശേഷങ്ങൾ അവസാനിച്ചിട്ടില്ലെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് നടി സ്റ്റെഫി ലിയോണ്‍. ഇൻസ്റ്റഗ്രാമിൽ ഓണം ക്യാപ്ഷനിൽ അടിപൊളി ചിത്രങ്ങളാണ് സ്റ്റെഫി ലിയോണ്‍ പങ്കുവെച്ചിരിക്കുന്നത്. സാദാ സാരിയിൽ നിന്ന് വ്യത്യസ്‍തമായി താരം മോഡേൺ കസവ് വസ്ത്രമാണ് ഓണത്തിന് ധരിച്ചിരിക്കുന്നത്.
ജാക്കറ്റ് ഉൾപ്പെടുന്ന എലൈൻ കുർത്തയാണ് ഫോട്ടോയ്‍ക്കായി നടി തെരഞ്ഞടുത്തിരിക്കുന്നത്. മുകളിലേക്ക് ചുരുട്ടി കെട്ടിയ മുടിയും, വളരെ വലിയ കറുത്ത പൊട്ടുമായി എത്തിയ താരത്തിന്റെ വസ്ത്രം മികച്ചതാണ് എന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. സ്റ്റെഫിയുടെ ഫാൻ പേജുകളിൽ നിന്നടക്കം ആശംകളുമായി നിരവധി കമൻറുകളാണ് നടിയെ തേടിയെത്തുന്നത്. വിവിധ വേഷങ്ങളിൽ ഓണം സീരിസിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.
ലിയോണ്‍ കെ തോമസുമായി പ്രണയിച്ച് വിവാഹിതയായതായിരുന്നു എന്ന് നേരത്തെ സ്റ്റെഫി വ്യക്തമാക്കിയിരുന്നു. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സംഗീത ആല്‍ബത്തിനായി വിളിച്ചപ്പോഴാണ് സ്റ്റെഫി ലിയോണ്‍ കെ തോമസിനെ ആദ്യമായി കണ്ടത്. അങ്ങനെ അധികം പ്രണയിച്ചു നടന്നവരല്ല തങ്ങള്‍ എന്നും പക്ഷേ നല്ല സ്‍നേഹം ഉണ്ടായിരുന്നുവെന്നും ഏഴോളം ഹിറ്റ് സീരിയലില്‍ നായികയായി എത്തിയ സ്റ്റെഫി ലിയോണ്‍ വ്യക്തമാക്കുന്നു. രണ്ടു വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെയാണ് വിവാഹം നടന്നത് എന്നും സ്റ്റെഫി നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
Read More: പ്രഭാസിന്റെ 'കല്‍ക്കി 2898 എഡി'യിലെ ഫോട്ടോകള്‍ ചോര്‍ന്നു, നിര്‍മാതാക്കള്‍ നിരാശയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ