
ഗദര്‍ 2ന്റെ വിജയത്തിളക്കത്തിലാണ് ബോളിവുഡ് താരം സണ്ണി ഡിയോള്‍. കോളേജ് കാലത്ത് നടന്ന സംഭവങ്ങളെ കുറിച്ച് സണ്ണി ഡിയോള്‍ വെളിപ്പെടുത്തിയതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. കോളേജ് കാലത്ത് നിരവധി വഴക്കുകളില്‍ ഭാഗമായിട്ടുണ്ട് എന്ന് സണ്ണി ഡിയോള്‍ വ്യക്തമാക്കുന്നു. കാറില്‍ വാളുകളും ലോഹ ദണ്ഡുകളും താൻ അക്കാലത്ത് സൂക്ഷിക്കാറുണ്ടായിരുന്നു എന്നും സണ്ണി ഡിയോള്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
വാളുകളും ലോഹ ദണ്ഡുകളും കാറില്‍ താൻ സൂക്ഷിക്കുമായിരുന്നു. ഹോക്കി സ്റ്റിക്കുകളുണ്ടാകും. അച്ഛനില്‍ നിന്ന് ഇതൊക്കെ മറച്ചുവയ്‍ക്കും. മറ്റുള്ളവരെ പ്രകോപ്പിക്കാറുണ്ടായിരുന്നു. വഴക്കുകളില്‍ പലയിടത്തും ഞാൻ പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഞാൻ ഇന്ത്യാ ന്യൂസിലാൻഡ് ക്രിക്കറ്റ് മത്സരം സുഹൃത്തുക്കള്‍ക്കൊപ്പം കാണുകയായിരുന്നു. ഞാൻ പ്രശസ്‍ത നടൻ ധര്‍മേന്ദ്രയുടെ മകനാണെന്ന് ചിലര്‍ മനസിലാക്കി. എന്നെ റാഗ് ചെയ്യാൻ തുടങ്ങി. അവര്‍ എന്റെ നേരെ സിഗരറ്റ് കുറ്റികള്‍ എറിഞ്ഞു. എന്റെ നിയന്ത്രണം വിട്ടു. ഞാൻ ഒരു സര്‍ദാറാണ്. ഞാൻ ആരെയൊക്കെയെ കണ്ടമാനം തല്ലി. അവര്‍ ആരാണെന്ന് എനിക്ക് അറിയുമായിരുന്നില്ല. ഇന്നത്തെ കാലം വ്യത്യസ്‍തമാണെന്നും ബോളിവുഡ് താരം സണ്ണി ഡിയോള്‍ വ്യക്തമാക്കി.
ഗദര്‍ 2 റിലീസായത് സ്വാതന്ത്ര്യദിനത്തിലായിരുന്നു. വളരെ പെട്ടെന്ന് ഗദര്‍ 2 സിനിമ ഹിറ്റാണെന്ന് അഭിപ്രായമുണ്ടായി. മൗത്ത് പബ്ലിസിറ്റിയിലൂടെയായിരുന്നു ശ്രദ്ധയാകര്‍ഷിച്ചു. ബോളിവുഡിന് പുറമേ രാജ്യമൊട്ടാകെ സണ്ണി ചിത്രം ചര്‍ച്ചയായി. രണ്ടായിരത്തിയൊന്നില്‍ പുറത്തെത്തി വൻ വിജയമായ ചിത്രം 'ഗദര്‍: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമായിരുന്നു ഗദര്‍ 2. സംവിധാനം അനില്‍ ശര്‍മയായിരുന്നു. ഛായാഗ്രഹണം നജീബ് ഖാൻ ആണ്. സണ്ണി ഡിയോളും അമീഷ പട്ടേലും ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയപ്പോള്‍ ഉത്‍കര്‍ഷ ശര്‍മ, മനിഷ വധ്‍വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്‍താഖ് ഖാൻ, രാകേഷ് ഭേദി, അനാമിക സിംഗ് തുടങ്ങിയവും ഗദര്‍ 2വില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി.
സണ്ണി ഡിയോളിന്റെ ഗദര്‍ 2 ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഗദര്‍ 2 സീ 5ലാണ്. സ്‍ട്രീമിംഗ് ഒക്ടോബര്‍ ആറിനാണ് ആരംഭിച്ചത്. ഗദര്‍ 2 നേടിയത് 691.08 കോടി ആണെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
Read More: തെന്നിന്ത്യയില്‍ ഒന്നാമത് ഏത് നായിക?, താരങ്ങളുടെ പട്ടിക പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ