വോട്ടവകാശമുള്ളവരാണോ നിങ്ങൾ ? എങ്കിൽ സുരാജിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

Published : Sep 01, 2022, 07:23 PM ISTUpdated : Sep 01, 2022, 07:25 PM IST
വോട്ടവകാശമുള്ളവരാണോ നിങ്ങൾ ? എങ്കിൽ സുരാജിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

Synopsis

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്‍റെ ന്നാ താൻ കേസ് കൊട് എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.

കുഞ്ചാക്കോ ബോബന്റെ 'ന്നാ താൻ കേസ് കൊടി'ന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ എഴുതുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 'വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം' എന്ന ടാഗ് ലൈനോടെയാണ് അണിയറ പ്രവർത്തകർ കാസ്റ്റിം​ഗ് കാൾ പങ്കുവച്ചിരിക്കുന്നത്. മുന്‍പ് അഭിനയിച്ചിട്ടല്ലാത്തവര്‍ക്ക് മുന്‍ഗണനെയെന്നും പോസ്റ്ററിൽ പറയുന്നു. അഭിനയിക്കാൻ താല്പര്യം ഉള്ളവർ ഒരു ഫോട്ടോയും വീഡിയോയും  7012252714 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യണം. 

സുധീഷ് ഗോപിനാഥ്, അജിത്ത് വിനായകൻ, വിവേക് ഹര്‍ഷൻ, ഷഹനാദ് ജലാല്‍, ശ്രീജിത്ത് ശ്രനീവാസന്‍, രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തുടങ്ങിയവർ ചിത്രത്തിന്റെ ഭാ​ഗമാകും. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധീഷ് ഗോപിനാഥ് ആണെന്നാണ് റിപ്പോർട്ടുകൾ. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, അർജുൻ അശോകൻ തുടങ്ങിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ബോക്സ് ഓഫീസ് തൂഫാനാക്കി ദുൽഖർ; 'സീതാ രാമം' ഹിന്ദിക്കായി കാത്തിരിക്കുന്നുവെന്ന് കങ്കണ

അതേസമയം, രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്‍റെ ന്നാ താൻ കേസ് കൊട് എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. പോസ്റ്റർ വാചകത്തിലെ വിവാദങ്ങൾക്കിടെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ നേടി 50 കോടി ക്ലബ്ബിലും എത്തിയിരുന്നു. ഓ​ഗസ്റ്റ് 11നാണ്  'ന്നാ താൻ കേസ് കൊട്' തിയറ്ററുകളിൽ എത്തിയത്. 

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം ചിലരെ ചൊടിപ്പിക്കുകയും വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ', എന്നായിരുന്നു പോസ്റ്ററിലെ വാചകം. പിന്നാലെ സിനിമയ്ക്ക് എതിരെ ഇടത് അനുഭാവികൾ രം​ഗത്തെത്തി. എന്നാൽ ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരല്ല സിനിമ എന്ന് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവർ രം​ഗത്തെത്തുകയും ചെയ്തിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്