Suraj Venjaramoodu : 'സിനിമ സംവിധാനം ചെയ്യാനുള്ള പ്രായം ആയിട്ടില്ല, സമയം ആവട്ടെ'; സുരാജ് പറയുന്നു

Published : Jun 16, 2022, 09:55 AM IST
Suraj Venjaramoodu : 'സിനിമ സംവിധാനം ചെയ്യാനുള്ള പ്രായം ആയിട്ടില്ല, സമയം ആവട്ടെ'; സുരാജ് പറയുന്നു

Synopsis

വെള്ളിയാഴ്ചയാണ് ഹെവൻ തിയറ്ററുകളിൽ എത്തുന്നത്.

ലയാളികളുടെ പ്രിയതാരമാണ് സുരാജ് വെഞ്ഞാറമൂട്(Suraj Venjaramoodu). കോമഡി കഥാപാത്രങ്ങളിലൂടെ എത്തി പിന്നീട് സ്വഭാവനടനായും നടനായും മലയാള സിനിമയിൽ തന്റേതായൊരു ഇടം സ്വന്തമാക്കാൻ സുരാജിന് ഇതിനോടകം സാധിച്ചു കഴിഞ്ഞു. സ്വാഭാവിക അഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ സുരാജ്, തന്റെ സംവിധാനത്തോടുള്ള താല്പര്യം തുറന്നുപറയുകയാണ് ഇപ്പോൾ. ഹെവൻ(Heaven)  എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുരാജിന്റെ തുറന്നുപറച്ചിൽ. 

"എനിക്ക് സിനിമ സംവിധാനം ചെയ്യാനുള്ള പ്രായം ആയിട്ടില്ല. പൃഥ്വിരാജും ഫഹദ് ഫാസിലുമൊക്കെ ശ്രദ്ധിക്കേണ്ടത് എനിക്ക് അതിനുള്ള പ്രായം ആയിട്ടില്ല. അതിനുള്ള സമയം ആകുമ്പോൾ നൂറ് ശതമാനം ഞാൻ സിനിമ സംവിധാനം ചെയ്യും. ഇതുവരെ എനിക്ക് അങ്ങനെ ഒരാ​ഗ്രഹം വന്നിട്ടില്ല. എപ്പോഴെങ്കിലും ഒരുപക്ഷേ സംഭവിക്കും", എന്നാണ് സുരാജ് പറഞ്ഞത്. 

Heaven Teaser : പൊലീസ് യൂണിഫോമില്‍ വീണ്ടും സുരാജ്; ഹെവന്‍ ടീസര്‍

വെള്ളിയാഴ്ചയാണ് ഹെവൻ തിയറ്ററുകളിൽ എത്തുന്നത്. അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവരാണ് നിര്‍മ്മാണം. പി എസ് സുബ്രഹ്‍മണ്യന്‍, ഉണ്ണി ഗോവിന്ദ്‍രാജ് എന്നിവരുടേതാണ് രചന. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, സംഗീതം ഗോപി സുന്ദര്‍, വരികള്‍ അന്‍വര്‍ അലി, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, എഡിറ്റിംഗ് ടോബി ജോണ്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, സംഘട്ടനം മാഫിയ ശശി, സൌണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, കളറിസ്റ്റ് ശ്രിക് വാര്യര്‍, പിആര്‍ഒ ശബരി. ചിത്രം ജൂണ്‍ മാസത്തില്‍ തിയറ്ററുകളില്‍ എത്തും. പൊലീസ് വേഷത്തിലാണ് സുരാജ് ചിത്രത്തിൽ എത്തുന്നത്. 

PREV
Read more Articles on
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍
'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി