പേരില്‍ മാറ്റം വരുത്തി സുരേഷ് ഗോപി; പുതിയ മാറ്റം ഇങ്ങനെ

Published : Sep 05, 2022, 01:18 PM ISTUpdated : Sep 05, 2022, 01:31 PM IST
പേരില്‍ മാറ്റം വരുത്തി സുരേഷ് ഗോപി; പുതിയ മാറ്റം ഇങ്ങനെ

Synopsis

'Suresh Gopi ' എന്ന സ്പെല്ലിങ്ങിന് പകരം 'Suressh Gopi', എന്നാണ് മാറ്റിയിരിക്കുന്നത്. 

പേരിൽ മാറ്റം വരുത്തി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. തന്റെ സോഷ്യൽ മീഡിയ പേജുകളിലെ പേരിലാണ് സുരേഷ് ​ഗോപി മാറ്റം വരുത്തിയിരിക്കുന്നത്. പേരിന്റെ സ്പെല്ലിങ്ങിൽ ഒരു 'എസ്' കൂടി ചേർത്താണ് മാറ്റം. അതായത്  'Suresh Gopi ' എന്ന സ്പെല്ലിങ്ങിന് പകരം 'Suressh Gopi', എന്നാണ് മാറ്റിയിരിക്കുന്നത്. 

അടുത്തിടെ നടി ലെനയും തന്റെ പേരിലെ സ്പെല്ലിങ്ങിൽ മാറ്റം വരുത്തിയിരുന്നു. 'Lena' എന്നതിൽ നിന്നും 'Lenaa' എന്നാണ് നടി മാറ്റിയത്. റായ് ലക്ഷ്മി, റോമ തുടങ്ങി നിരവധി താരങ്ങളും ഇത്തരത്തിൽ പേരിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. 

അതേസമയം,  മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ജിബു ജേക്കബ് ആണ് സംവിധാനം. സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രം കൂടിയാണിത്. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. സെപ്റ്റംബർ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ചിത്രം പ്രദര്‍ശനത്തിനെത്തും. 

ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജര്‍ രവി, മിഥുൻ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്‍റെയും തോമസ്സ് തിരുവല്ല ഫിലിംസിന്റെയും ബാനറുകളില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ നിർവ്വഹിക്കുന്നു. തിരക്കഥ റൂബേഷ് റെയിന്‍. 

കാത്തിരിപ്പ് അവസാനിച്ചു, 'പാപ്പന്‍' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

 

പാപ്പന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. നീണ്ട ഇടവേളക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു ഇത്. ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് മറ്റൊരു പൊന്‍ തുവല്‍ കൂടിയാണ് ലഭിച്ചത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 29 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ഉത്രാട ദിനമായ സെപ്റ്റംബര്‍ 7 ന് ചിത്രം സീ 5ല്‍ പ്രീമിയര്‍ ചെയ്യും. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കിച്ച സുദീപിന്റെ മാര്‍ക്കിന്റെ പോക്ക് എങ്ങോട്ട്?, കണക്കുകള്‍ പുറത്ത്
എല്ലാം നുണയെന്ന് ജയസൂര്യ; പരസ്യം ചെയ്യാൻ വരുന്നവർ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ഊഹിക്കനാകുമോ, കൃത്യമായ നികുതി അടയ്ക്കുന്നയാളെന്ന് പ്രതികരണം