മകളുടെ വിവാഹ തിരക്ക്, എന്നിട്ടും പറഞ്ഞ വാക്കുപാലിച്ച് സുരേഷ് ​ഗോപി; ജസ്നാ സലീമിന് ആ​ഗ്രഹ സഫലീകരണം

Published : Jan 17, 2024, 08:54 PM ISTUpdated : Jan 17, 2024, 10:56 PM IST
മകളുടെ വിവാഹ തിരക്ക്, എന്നിട്ടും പറഞ്ഞ വാക്കുപാലിച്ച് സുരേഷ് ​ഗോപി; ജസ്നാ സലീമിന് ആ​ഗ്രഹ സഫലീകരണം

Synopsis

തനിക്കൊരു സമ്മാനവും നടൻ നൽകിയെന്നും ജസ്ന പറയുന്നു. 

കളുടെ വിവാഹ തിരക്കിലും പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ​ഗോ​പി. ​ഗുരുവായൂർ അമ്പലത്തിൽ കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് സമ്മാനിച്ച് ശ്രദ്ധനേടിയ ജസ്ന സലീമിന്റെ ആ​ഗ്രഹമാണ് നടൻ നടത്തി കൊടുത്തത്. താൻ വരച്ച ശ്രീകൃഷ്ണന്റെ ഫോട്ടോ പ്രധാനമന്ത്രിയ്ക്ക് കൊടുക്കാൻ സുരേഷ് ​ഗോപിയാണ് സഹായിച്ചതെന്നും തനിക്കൊരു സമ്മാനവും നടൻ നൽകിയെന്നും ജസ്ന പറയുന്നു. 

"പ്രധാനമന്ത്രിക്ക് ഫോട്ടോ കൊടുക്കാനും ഏട്ടന്റെ മകളുടെ കല്യാണം കൂടാനും വേണ്ടിയിട്ടാണ് വന്നത്. രാവിലെ ​ഗുരുവായൂർ അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോഴാണ് പ്രധാനമന്ത്രിയ്ക്ക് ഫോട്ടോ കൊടുത്തത്. ഒരു കാര്യത്തിൽ സന്തോഷവും അത്ഭുതവും ഉണ്ട്. എന്റെ ചിത്രങ്ങൾ പ്രധാനമന്ത്രിക്ക് കൊടുക്കാനായി കുറേക്കാലമായി സുരേഷേട്ടൻ ട്രൈ ചെയ്യുന്നുണ്ട്. നമുക്ക് ​ഗുരുവായൂരപ്പന്റെ നടയിൽ വച്ച് തന്നെ കൊടുക്കാമെന്ന് പറഞ്ഞ്, സ്വന്തം മകളുടെ വിവാഹം പോലും നോക്കാതെ എനിക്കുള്ള പേപ്പറുകൾ ശരിയാക്കി തന്നു. അത് കൊടുക്കാൻ പറ്റിയതിൽ വലിയൊരു സന്തോഷമുണ്ട്. സുരേഷേട്ടൻ എനിക്കൊരു സെറ്റ് സാരി സമ്മാനമായി തരികയും ചെയ്തു. മകളുടെ വിവാഹം എന്നത് ഏതൊരു മനുഷ്യനും ഭയങ്കര ടെൻഷൻ ആയി നിൽക്കുന്ന സമയമാണ്. പണക്കാരനായാലും പാവപ്പെട്ടവനായാലും. ആ തിരിക്കിനിടയിലും എനിക്കൊരു സമ്മാനം തരിക എന്ന് പറയുന്നത് ഭയങ്കര സന്തോഷം തന്നെയാണ്. സുരേഷേട്ടനുമായി ഒൻപത് വർഷത്തെ പരിചയമുണ്ട്", എന്നാണ് ജസ്ന സലിം പറഞ്ഞത്. വെറ്റൈറ്റി മീഡിയയോട് ആയിരുന്നു ജസ്നയുടെ പ്രതികരണം. 

ജനുവരി 17ന് പുലര്‍ച്ചെ ആയിരുന്നു സുരേഷ് ഗോപി രാധിക ദമ്പതികളുടെ മൂത്ത മകള്‍ ഭാഗ്യ സുരേഷിന്‍റെ വിവാഹം. ശ്രേയസ് ആണ് വരന്‍. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്നിഹിതനായിരുന്നു. ഒപ്പം മമ്മൂട്ടിയും കുടുംബവും മോഹന്‍ലാലും കുടുംബവും പങ്കെടുത്തു. കൂടാതെ ബിജു മേനോന്‍, സംയുക്ത വര്‍മ, ജയറാം, പാര്‍വതി തുടങ്ങിയവരും ഗുരുവായൂരില്‍ എത്തിയിരുന്നു. 

സൈബർ ആക്രമണത്തിൽ പിന്തുണച്ചില്ല, സൂരജ് സന്തോഷ് ഗായക സംഘടനയില്‍ നിന്ന് രാജിവച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍