രണ്ടാം നാള്‍ 'ഗരുഡന്‍' പറന്നിറങ്ങും; 'തിന്മയെ നന്മ കൊണ്ട് നിഗ്രഹിക്കാൻ'

Published : Nov 01, 2023, 08:21 PM ISTUpdated : Nov 01, 2023, 08:31 PM IST
രണ്ടാം നാള്‍ 'ഗരുഡന്‍' പറന്നിറങ്ങും; 'തിന്മയെ നന്മ കൊണ്ട് നിഗ്രഹിക്കാൻ'

Synopsis

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ചിത്രം. 

സുരേഷ് ​ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ത്രില്ലൽ ചിത്രം “ഗരുഡൻ “ നവംബർ 3ന് തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു. നീതിയ്ക്കായുള്ള പോരാട്ട കഥയാണ് ചിത്രം പറയുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ​ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രത്തിൽ അഭിരാമിയാണ് നായിക. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം നവാ​ഗതനായ അരുൺ വർമ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ചിത്രം ഒരു ലീ​ഗൽ ത്രില്ലറാണ്. പ്രേക്ഷകർക്കിടയിൽ ആകാംക്ഷ ഉണർത്തുന്ന ചിത്രത്തിൽ ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ്  എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. 

ഇം​ഗ്ലീഷ് പഠനം, മണിക്കൂറിന് 600 രൂപ, പേടി, 30 ദിവസമെടുത്ത ഡബ്ബിം​ഗ്; മമ്മൂട്ടി അനശ്വരമാക്കിയ സിനിമ

ചിത്രത്തിന്റെ കഥ ജിനേഷ് എം. ആണ്. എഡിറ്റർ ശ്രീജിത്ത് സാരംഗ്.  ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട്‌ സുനിൽ കെ. ജോർജ്.കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടന്റ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ. സ്റ്റിൽസ് ശാലു പേയാട്. ഡിസൈൻസ് ആന്റണി സ്റ്റീഫൻ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇളയരാജയ്ക്ക് പത്മപാണി പുരസ്‍കാരം; അജന്ത എല്ലോറ ചലച്ചിത്രോത്സവത്തില്‍ സമ്മാനിക്കും
'എന്നെ കീറിമുറിക്കാൻ നിന്നുകൊടുക്കില്ല, ഇപ്പോൾ എനിക്ക് പേടിയാണ്'; വിശദീകരിച്ച് ജാസ്മിൻ