'ഒറ്റക്കൊമ്പൻ' അല്ല, വരുന്നത് മറ്റൊരു 'കൊലകൊല്ലി ഐറ്റം'; സുരേഷ് ​ഗോപി ചിത്രത്തിന് പേരായി

Published : Jan 01, 2024, 07:20 PM ISTUpdated : Jan 01, 2024, 07:37 PM IST
'ഒറ്റക്കൊമ്പൻ' അല്ല, വരുന്നത് മറ്റൊരു 'കൊലകൊല്ലി ഐറ്റം'; സുരേഷ് ​ഗോപി ചിത്രത്തിന് പേരായി

Synopsis

സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

റെ നേരത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ എസ്‍ജി 257ന്റെ പുത്തൻ അപ്ഡേറ്റ് എത്തി. സുരേഷ് ​ഗോപി നായകനായി എത്തുന്ന ചിത്രത്തിന്റെ പേരാണ് പുറത്തുവന്നിരിക്കുന്നത്. വരാഹം എന്നാണ് ചിത്രത്തിന്റെ പേര്. ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രം സനൽ വി ദേവനാണ് സംവിധാനം ചെയ്യുന്നത്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ഇന്ദ്രജിത്ത് ചിത്രത്തിലൂടെ ശ്രദ്ധനേടിയ സംവിധായകന്‍ ആണ് സനൽ. 

ഡിസംബര്‍ പതിനഞ്ചിന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ വിനീത് ജയ്നും സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവരാണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു സി കുമാർ ആണ്. 

അജയ് ഡേവിഡ് കാച്ചപ്പിളളിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് മൺസൂർ മുത്തുട്ടി, കലാസംവിധാനം സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം നിസ്സാർ റഹ്‍മത്ത്, മേക്കപ്പ് റോണെക്സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോടോളർ പൗലോസ് കുറുമുറ്റം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഭിലാഷ്‌ പൈങ്ങോട്, പിആര്‍ഒ വാഴൂര്‍ ജോസ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. അങ്കമാലി, കാലടി ഭാഗങ്ങളിലായാണ് ചിത്രീകരണം നടക്കുക. 

'കഞ്ചാവ് അടിച്ചാണ് അവൻ സംസാരിക്കുന്നതെന്ന് പറയും, അത് മരിക്കുന്നതിലും അപ്പുറം'; ഷൈനിന്റെ അമ്മ

അതേസമയം, ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അരുണ്‍ വര്‍മ സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ ആയിരുന്നു സുരേഷ് ഗോപി എത്തിയത്. 26.5 കോടി രൂപയാണ് ഗരുഡന്‍റെ ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷന്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'