
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന മലയാള ചലച്ചിത്രം 'ആടുജീവിത'ത്തിന് ആശംസയുമായി നടൻ സൂര്യ. 14 വർഷത്തെ അഭിനിവേശമാണ് ആടുജീവിതം എന്ന സിനിമയെന്നും ചിത്രത്തിന്റെ ഗ്രാന്റ് റിലീസിന് എല്ലാവിധ ആശംസകൾ എന്നും സൂര്യ പറഞ്ഞു. ആടുജീവിതം ട്രെയിലർ പങ്കുവച്ചു കൊണ്ടിരുന്നു സൂര്യയുടെ ആശംസ.
'അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ അഭിനിവേശമാണ് ആടുജീവിതം. ഈ പരിവർത്തനവും ഇതിനെ ഒരുമിച്ച് കൊണ്ടുവരാനുള്ള പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ. സംവിധായകൻ ബ്ലെസി & ടീം, പൃഥ്വിരാജ്, എ ആർ റഹ്മാൻ സാർ എന്നിവർക്ക് ഒരു ഗ്രാൻഡ് റിലീസിനായി ഹൃദയം നിറഞ്ഞ ആശംസകൾ', എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. പിന്നാലെ പൃഥ്വിരാജ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, മുൻപ് ആടുജീവിതത്തിനായി സൂര്യ പരിഗണിച്ചിരുന്നുവെന്ന് ബ്ലെസി തുറന്നു പറഞ്ഞിരുന്നു. 'സൂര്യയോട് മുൻപ് കഥ പറഞ്ഞിരുന്നു. ശാരീരികമായി വലിയ തയ്യാറെടുപ്പുകൾ നടത്തേണ്ടി വരുമെന്നും അപ്പോൾ തന്നെ സൂചിപ്പിച്ചു. സൂര്യക്ക് കഥയും വളരെയധികം ഇഷ്‌ടമായി. എന്നാൽ ആ സമയത്ത് ശാരീരികമായി ഒരുപാട് ബുദ്ധിമുട്ട് എടുക്കാൻ അദ്ദേഹത്തിന് കഴിയില്ലായിരുന്നു. സമാനമായ രീതിയിൽ ശാരീരിക മാറ്റങ്ങൾ വരുത്തി കൊണ്ട് സൂര്യ ഒരു സിനിമ ചെയ്‌തിരുന്നു. വാരണം എന്ന സിനിമയ്ക്ക് വേണ്ടി ഒരുതവണ മെലിഞ്ഞ് വീണ്ടും പഴയ നിലയിലേക്ക് വന്ന സമയമായിരുന്നു അത്, അതാണ് ചിത്രം ഉപേക്ഷിച്ചത്', എന്ന് ബ്ലെസി പറഞ്ഞിരുന്നു.
35 ദിവസം, നേടിയത് 200കോടിക്ക് മേൽ; ചരിത്രം കുറിച്ച് 'മഞ്ഞുമ്മൽ ബോയ്സി'ന്റെ തേരോട്ടം
2008ൽ ആണ് ആടുജീവിതത്തിന്റെ പ്രാരംഭ വർക്കുകൾ ആരംഭിച്ചത്. ഒടുവിൽ 2018ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയാക്കി. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ 28ന് ആടുജീവിതം തിയറ്ററുകളിൽ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ