എന്തായിരിക്കും ആ അപ്‍ഡേറ്റ്?, കങ്കുവ സിനിമയുടെ ആരാധകര്‍ കാത്തിരിക്കുന്നു

Published : Jul 11, 2024, 01:56 PM IST
എന്തായിരിക്കും ആ അപ്‍ഡേറ്റ്?, കങ്കുവ സിനിമയുടെ ആരാധകര്‍ കാത്തിരിക്കുന്നു

Synopsis

കങ്കുവയുടെ അപ്‍ഡേറ്റ് പ്രഖ്യാപിക്കുന്നുവെന്ന് നിര്‍മാതാക്കള്‍.  

സൂര്യ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം എന്ന പ്രത്യേകത കങ്കുവയ്‍ക്ക് ഉണ്ട്. ബോക്സ് ഓഫീസിലും സൂര്യക്ക് നേട്ടമുണ്ടാക്കാൻ ചിത്രം സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നതുമെന്നാണ് റിപ്പോര്‍ട്ട്. രഹസ്യങ്ങള്‍ നിറച്ച് ഒരുക്കിയ സൂര്യ ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിടുമെന്ന് നിര്‍മാതാവ് വ്യക്തമാക്കിയിരിക്കുകയാണ്.

സ്‍പെഷല്‍ അപ്‍ഡേറ്റ് പുറത്തുവിടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2006ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തൈ ശിവയാണ്. സൂര്യ നായകനായ കങ്കുവയിലെ യുദ്ധ രംഗം വൻ ക്യാൻവാസിലാണ് ചിത്രീകരിച്ചതെന്നാണ് സൂചന. 10,000 ആള്‍ക്കാര്‍ ആ യുദ്ധ രംഗത്ത് വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കങ്കുവ ചിത്രം ത്രീഡിയിലാകുമെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ നേരത്തെ സൂചിപ്പിച്ചത്.

വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കാട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കി.

Read More: ഇന്ത്യൻ 2വിലെ സര്‍പ്രൈസ് വെളിപ്പെടുത്തി സംവിധായകൻ എസ് ഷങ്കര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ