ഇന്ത്യൻ 2വിലെ സര്‍പ്രൈസ് വെളിപ്പെടുത്തി സംവിധായകൻ എസ് ഷങ്കര്‍

ഇന്ത്യൻ 2വിന്റെ ആ സര്‍പ്രൈസ് പുറത്തുവിട്ട് സംവിധായകൻ ഷങ്കര്‍.

Indian 2 surprise out director Shankar reveals hrk

കമല്‍ഹാസൻ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. ഇന്ത്യൻ 3യും ഉണ്ടാകുമെന്ന് നേരത്തെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. പുതിയ ഒരു അപ്‍ഡേറ്റും പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യൻ 2വില്‍ മൂന്നാം ഭാഗത്തിന്റെ ട്രെയിലറും ഉണ്ടാകുമെന്ന് എസ് ഷങ്കര്‍ വെളിപ്പെടുത്തിയിരിക്കുന്നതാണ് സിനിമയുടെ ആരാധകര്‍ വലിയ ചര്‍ച്ചയാക്കിയിരിക്കുന്നത്.

എല്ലാം ശരിയായാല്‍ ആറ് മാസത്തിനുള്ളില്‍ തന്നെ ഇന്ത്യൻ ത്രീയും പ്രദര്‍ശനത്തിന് എത്തും. മൂന്നിന്റെ വിഎഫ്എക്സ് പൂര്‍ത്തിയായാല്‍ അങ്ങനെ ചിത്രത്തിന്റെ റിലീസ് സാധ്യമാകും എന്നും വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ഷങ്കര്‍. എന്തായാലും പുതിയ അപ്‍ഡേറ്റ് ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യൻ 2വിന്റെ റിലീസ് 12നാണ്.

വൻ തുകയ്‍ക്കാണ് തെലുങ്ക് പതിപ്പിന്റെ തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസൻ വീണ്ടും ഇന്ത്യൻ 2 സിനിമയുമായി എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.  ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിക്കുന്നത്. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പമുണ്ടാകുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്.

കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഷങ്കറിന്റെ 'ഇന്ത്യൻ' എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു ഇന്ത്യന്. 'ഇന്ത്യനിലൂടെ' തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു.

Read More: അനിമലിനെ വീഴ്‍ത്തി കല്‍ക്കി, ഇനി കളക്ഷനില്‍ ലക്ഷ്യം ആ റെക്കോര്‍ഡ് നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios