കങ്കുവയുടെ ബജറ്റ് 300 കോടി, ഒടിടി റൈറ്റ്‍സ് ഞെട്ടിക്കുന്ന തുകയ്‍ക്ക് വിറ്റുപോയി, ചിത്രം എവിടെ കാണാം?

Published : Nov 14, 2024, 01:09 PM ISTUpdated : Nov 15, 2024, 08:32 AM IST
കങ്കുവയുടെ ബജറ്റ് 300 കോടി, ഒടിടി റൈറ്റ്‍സ് ഞെട്ടിക്കുന്ന തുകയ്‍ക്ക് വിറ്റുപോയി, ചിത്രം എവിടെ കാണാം?

Synopsis

ഒടിടിയില്‍ എവിടെയായിരിക്കും കങ്കുവ കാണാനാകുക?.

തിയറ്ററില്‍ കാണേണ്ട ഒരു മികച്ച സിനിമയാണ് കങ്കുവ എന്നാണ് അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്. ദൃശ്യ വിസ്‍മയമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. തിയറ്റര്‍ കാഴ്‍ചയില്‍ മാത്രമേ കങ്കുവ സിനിമ അതിന്റെ മനോഹാരിതയോടെ കാണാൻ സാധിക്കൂവെന്ന് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെയായാലും സൂര്യയുടെ കങ്കുവ എവിടെയായിരിക്കും ഒടിടിയില്‍ എത്തുക എന്ന റിപ്പോര്‍ട്ടും ചര്‍ച്ചയാകുകയാണ്

ആമസോണ്‍ പ്രൈം വീഡിയോയ്‍ക്കാണ് ചിത്രത്തിന്റെ റൈറ്റ്സ്. ഒടിടി റൈറ്റ്‍സ് വിറ്റതാകട്ടെ 100 കോടി രൂപയ്ക്കാണ് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നു. ഒടിടിയില്‍ എപ്പോഴായിരിക്കും കങ്കുവ എത്തുകയെന്നതിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. കങ്കുവയ്ക്ക് പ്രീ സെയിലായി 26 കോടി രൂപയാണ് നേടാനായത്.

കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് വരാനിരിക്കുന്ന സൂര്യ ചിത്രമായ കങ്കുവയുടെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം.

കങ്കുവയുടെ ബജറ്റ് ഏകദേശം 300 കോടിയില്‍ ഏറെയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുള്ളത്. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്.

Read More: എങ്ങനെയുണ്ട് സൂര്യയുടെ കങ്കുവ?, ഞെട്ടിച്ചോ?, ആദ്യ പ്രതികരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ