Latest Videos

Jai Bhim Movie| 'നന്ദി സാര്‍'; മന്ത്രി മുഹമ്മദ് റിയാസിന് മറുപടിയുമായി സൂര്യ

By Web TeamFirst Published Nov 18, 2021, 8:34 AM IST
Highlights

നവംബർ 2 നാണ് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്തത്. 

ഴിഞ്ഞ ആഴ്ചയാണ് സൂര്യയെ(surya) നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത 'ജയ് ഭീം'( Jai Bhim) എന്ന ചിത്രം റിലീസ് ചെയ്തത്. ആമസോൺ പ്രൈമിലൂടെ(amazone prime) റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. കേരളത്തിലെ രാഷ്ട്രിയ നേതാക്കളും ചിത്രത്തിന് അഭിനന്ദനവുമായി രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മന്ത്രി പി എ മുഹമ്മദ് റിയാസിന്(P A Muhammad Riyas) നന്ദി പറയുകയാണ് സൂര്യ. 

താങ്കള്‍ സിനിമ കണ്ടതില്‍ സന്തോഷമുണ്ടെന്നും സൂര്യ ട്വീറ്റ് ചെയ്തു. 'ശക്തമായ ആഖ്യാനം, ശക്തമായ രാഷ്ട്രീയ പ്രസ്താവന, നന്നായി ചെയ്തു' എന്ന മുഹമ്മദ് റിയാസിന്റെ ട്വീറ്റ് പങ്കുവച്ചാണ് താരം നന്ദി അറിയിച്ചത്.

Read Also: Jai Bhim|അനീതിക്കെതിരെ സധൈര്യം പോരാടാനുള്ള മനുഷ്യന്റെ ഇച്ഛാശക്തി; 'ജയ് ഭീമി'നെ കുറിച്ച് മുഹമ്മദ് റിയാസ്

'സാഹചര്യങ്ങളെല്ലാം എതിരായി നിൽക്കുമ്പോഴും  അനീതിക്കെതിരെ സധൈര്യം പോരാടുവാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയുടെ ആവിഷ്ക്കാരമാണ് ജ്ഞാനവേലിന്റെ 'ജയ് ഭീം' എന്ന സിനിമ.അധികാരത്തിന്റെ നെറികേടുകളോട്, ജാതീയമായ ഉച്ഛനീചത്വങ്ങളോട്, നിയമ വാഴ്ച്ചയുടെ അന്ധതയോട്, കൊടിയ പീഢനമുറകളോട് എല്ലാം, സാധാരണ മനുഷ്യർ നടത്തുന്ന ചെറുത്തു നിൽപ്പുകളെ സൂര്യയുടെ വക്കീൽ ചന്ദ്രുവും, ലിജോ മോൾ ജോസിന്റെ സെൻഗനിയും, രജീഷയുടെ മൈത്രേയയും അവിസ്മരണീയമാക്കിയിരിക്കുന്നു. ദ്രാവിഡ നാട്ടിലെ ഇടതുപക്ഷ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു സുപ്രധാനമായ ഏടിനെ സൂക്ഷമമായി രേഖപെടുത്തുന്നതിലും 'ജയ്ഭീം' നീതി പുലർത്തിയിട്ടുണ്ട്. വർത്തമാന കാലത്ത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി എല്ലാ മനുഷ്യരും നടത്തുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുന്നുണ്ട് 'ജയ്ഭീം'..മികച്ച സിനിമ,' എന്ന് മന്ത്രി നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 

Thank you Sir! Glad you liked our film. https://t.co/idByr0w3Sh

— Suriya Sivakumar (@Suriya_offl)

നവംബർ 2 നായിരുന്നു ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്തത്. സൂര്യയുടെ നായികയായി എത്തിയത് മലയാളി താരം രജിഷ വിജയനാണ്. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. വസ്‍ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. 

click me!