'പിഷാരടിയുടെ ഈ വാക്കുകളാണ് ഏറ്റവുമധികം ആകർഷിച്ചത്'; പിന്തുണച്ച് തെസ്നിയും പ്രിയങ്കയും

Published : Apr 07, 2026, 11:47 AM IST
Ramesh Pisharody

Synopsis

രമേഷ് പിഷാരടിയെ പിന്തുണച്ച് തെസ്‍നി.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടിയെ പിന്തുണച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരുമായ താരങ്ങൾ രംഗത്ത്. രമേശ് പിഷാരടി സ്ഥാനാർത്ഥിയായതിനു ശേഷം പറഞ്ഞ ചില വാക്കുകൾ ആണ് തന്നെ ഏറെ ആകർഷിച്ചത് എന്നാണ് നടി തെസ്നി ഖാൻ പറയുന്നത്. ''പാലക്കാടിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണ് എന്നാണ് രമേശ് പിഷാരടി പറഞ്ഞത്. മണ്ഡലത്തിൽ വിജയിച്ചു കഴിഞ്ഞാൽ തന്റെ എല്ലാവിധ വർക്കുകളും നിർത്തും. അഭിനയവും സ്റ്റേജ് ഷോകളും നിർത്തി പൂർണമായും രാഷ്ട്രീയത്തിലേക്ക് സജീവമാകും എന്നാണ് അദ്ദേഹം പറഞ്ഞത്. രമേശിന്റെ ഈ വാക്കുകൾ ആണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ഏതായാലും രമേഷ് പിഷാരടി പൂർണമായും ഒരു രാഷ്ട്രീയ നേതാവായി കഴിഞ്ഞു എന്നാണ് എനിക്ക് മനസിലാവുന്നത്. അദ്ദേഹത്തിന് എല്ലാവിധ വിജയാശംസകളും'', എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് തെസ്നി ഖാൻ പറഞ്ഞത്.

നടി പ്രിയങ്ക അനൂപും ഇതേ അഭിപ്രായം പങ്കുവെച്ച് രമേശ് പിഷാരടിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ''ഇപ്പോളത്തെ പിഷാരടിയുടെ രീതി വെച്ചിട്ട് പറയുകയാണെങ്കിൽ നല്ലൊരു രാഷ്ട്രീയ പ്രവർത്തകനാകുന്ന രീതിയിലാണ് പിഷാരടിയുടെ പോക്ക്. സംസാരിക്കുന്നതാണെങ്കിലും ആളുകളോട് പെരുമാറുന്നതാണെങ്കിലുമൊക്കെ. ഞാൻ ജയിച്ചാൽ സിനിമാഭിനയം നിർത്തും, ഇവിടുത്തെ കാര്യങ്ങൾക്കു വേണ്ടി കൂടുതൽ സമയം കണ്ടെത്തും സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്യില്ല എന്നാണ് പിഷാരടി പറഞ്ഞത്. ആ പറഞ്ഞതിനെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. പുള്ളിയുടെ ജീവിതമാണത്. അദ്ദേഹത്തിന് അന്നം കൊടുത്ത മേഖലയാണ്. പക്ഷേ, ജനങ്ങൾക്കു വേണ്ടിസ എന്തെങ്കിലും ചെയ്യും എന്നുള്ളതുകൊണ്ടാണ് പിഷാരടി അങ്ങനെ പറഞ്ഞത്. നാളെ സിനിമയിൽ അഭിനയിക്കുമോ എന്നൊന്നും നമുക്കറിയില്ല. പക്ഷേ, അദ്ദേഹം പറ‍ഞ്ഞ ഈ കാര്യം നമ്മൾ പൊസിറ്റീവായി എടുക്കണം'', എന്നാണ് പ്രിയങ്ക അനൂപ് പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അന്താരാഷ്ട്ര വേദിയിൽ തിളങ്ങി ‘വേറെ ഒരു കേസ്’
'ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുളളതില്‍ ഏറ്റവും മികച്ച സിനിമ', 'ധുരന്ധർ 2' റിവ്യൂവുമായി വിരാട് കോലി; രൺവീറിനും ആദിത്യ ധറിനും പ്രശംസ