അവൻ എത്തി ജതിൻ രാം ദാസ്; 'എമ്പുരാൻ' വക ടൊവിനോയ്ക്ക് സർപ്രൈസ്

Published : Jan 21, 2025, 09:31 AM ISTUpdated : Jan 21, 2025, 09:49 AM IST
അവൻ എത്തി ജതിൻ രാം ദാസ്; 'എമ്പുരാൻ' വക ടൊവിനോയ്ക്ക് സർപ്രൈസ്

Synopsis

ടൊവിനോയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു പോസ്റ്റർ റിലീസ്.

ലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാം ദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണിത്. ടൊവിനോയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു പോസ്റ്റർ റിലീസ്. 'അധികാരം ഒരു മിഥ്യയാണ്', എന്ന ​ടാ​ഗ് ലൈനോടെയാണ് മോഹൻലാൽ അടക്കമുള്ളവർ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായത് കൊണ്ട് തന്നെ എമ്പുരാന്‍റെ അപ്ഡേറ്റുകള്‍ക്ക് വന്‍പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ടൊവിനോടുടെ ക്യാരക്ടര്‍ ലുക്ക് വന്നതോടെ ഏറെ ആവേശത്തിലാണ് ആരാധകര്‍ ഇപ്പോള്‍. ലൂസിഫറിലേതിനേക്കാള്‍ മാസ് പരിവേഷം തന്നെയാകും താരത്തിന് എമ്പുരാനിലെന്നാണ് പ്രതീക്ഷകള്‍. 

'എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി ആണല്ലോ. സിനിമ എന്ന ടോട്ടലിറ്റില്‍ കാണാൻ കാത്തിരിക്കുകയാണ്. ഞാൻ കുറെ സ്വീക്വൻസുകള്‍ കണ്ടു. ഭയങ്കര അടിപൊളിയാണ്. എക്സൈറ്റഡാണ് ഞാൻ. അത് മൊത്തം സിനിമയായി കാണണം. പറ്റിയാല്‍ അന്നത്തെ പോലെ എനിക്ക് രാജുവേട്ടനും ലാലേട്ടനും ഒക്കെയായി ഒരു തിയറ്ററില്‍ സിനിമ കാണാനായാല്‍ ഗംഭീരമാകും', എന്നായിരുന്നു എമ്പുരാനെ കുറിച്ച് ടൊവിനോ അടുത്തിടെ പറഞ്ഞത്. 

'നിവിൻ ചുമ്മാ തീപ്പൊരി, സൂരി ഒരു രക്ഷയുമില്ല'; 'ഏഴു കടല്‍ ഏഴു മലൈ' ട്രെയിലറിന് വൻ പ്രതികരണം

മാര്‍ച്ച് 27നാണ് ലൂസിഫര്‍ റിലീസ് ചെയ്യുക. ഇക്കാര്യം നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി മോഹന്‍ലാല്‍ എത്തുന്നത് കാണാനാണ് ഏവരും കാത്തിരിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്നാണ് അനൗദ്യോഗിക വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു