Latest Videos

റിലീസ് ചെയ്തിട്ട് 7ദിവസം, ടൊവിനോയുടെ 'നടികര്‍'ക്ക് സംഭവിക്കുന്നത് എന്ത് ? ബോക്സ് ഓഫീസ് കണക്ക് ഇങ്ങനെ

By Web TeamFirst Published May 10, 2024, 8:32 PM IST
Highlights

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് നടികർ.

മീപകാലത്ത് ഏറ്റവും കൂടുതൽ പ്രതീക്ഷ ഉണർത്തിയ സിനിമ ആയിരുന്നു നടികർ. ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം എന്നത് കൊണ്ട് തന്നെ റിലീസിന് മുൻപ് വലിയ ഹൈപ്പും ചിത്രത്തിന് ലഭിച്ചിരുന്നു. സിനിമയ്ക്ക് ഉള്ളിലെ സിനിമാ കഥ പറഞ്ഞ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. 

മെയ് മൂന്നിന് ആയിരുന്നു നടികർ റിലീസ് ചെയ്തത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവരികയാണ്. റിലീസ് ചെയ്ത് ഒരാഴ്ചത്തെ കണക്കാണിത്. ഇന്ത്യയിൽ ഉടനീളം ഇതുവരെ നടികർ നേടിയത്  4.96 കോടി രൂപയാണെന്ന് സാക്നിൽകിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഏഴാം ദിവസമായി മെയ് 9ന് ഇന്ത്യിൽ നിന്നും 23 ലക്ഷം രൂപയാണ് കളക്ട് ചെയ്തത്. ആ​ഗോള തലത്തിൽ മൊത്തം അഞ്ച് കോടിയിൽ താഴെയാണ് നടികർ നേടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.   

സ്ട്രെസ് കാരണം ക്യാൻസർ, രണ്ടാം വിവാഹവും പരാജയം,ഒറ്റയ്ക്ക് നിന്ന് പോരാടി: റീന ജോണ്‍ ചില്ലറക്കാരിയല്ല

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് നടികർ. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്,  ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!