"വൺസ് അപോൺ എ ടൈം ഇൻ കൊച്ചി" റിലീസ് മെയ് 31 ന്; റാഫിയുടെ തിരക്കഥയിൽ മകൻ നായകൻ, സംവിധാനം നാദിര്‍ഷാ

Published : May 10, 2024, 05:35 PM ISTUpdated : May 10, 2024, 05:39 PM IST
"വൺസ് അപോൺ എ ടൈം ഇൻ കൊച്ചി"  റിലീസ് മെയ് 31 ന്; റാഫിയുടെ തിരക്കഥയിൽ മകൻ നായകൻ, സംവിധാനം നാദിര്‍ഷാ

Synopsis

സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായക നിരയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.നാദിർഷാ - റാഫി കൂട്ടുകെട്ട്  ഇത് ആദ്യമായാണ്.

കൊച്ചി: കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍  നിർമിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന "വൺസ് അപ്പോൺ എ ടൈം ഇൻ  കൊച്ചി  " ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 31നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത് .ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായക നിരയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.നാദിർഷാ - റാഫി കൂട്ടുകെട്ട്  ഇത് ആദ്യമായാണ്.

റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിർഷയുടെ സ്വപ്നമായിരുന്നു.അത് യാഥാർത്ഥ്യമാകുമ്പോൾ റാഫിയുടെ മകൻ മുബിൻ ചിത്രത്തിലെ നായകനായി. മലയാളികൾക്ക് മുൻപിൽ വീണ്ടുമൊരു പുതുമുഖ നായകനെ  നാദിർഷ അവതരിപ്പിക്കുന്നു. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും  മുഖ്യ വേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയ്  ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഛായാഗ്രഹകൻ ഷാജി കുമാർ,എഡിറ്റർ ഷമീർ മുഹമ്മദ്. പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ,മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ.മാർക്കറ്റിംഗ് ബിനു ബ്രിങ്ഫോർത്, പി ആർ ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് യൂനസ് കുണ്ടായ് ഡിസൈൻസ് മാക്ഗുഫിൻ എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

100 കോടി പടങ്ങള്‍ വന്നിട്ടും ഈ വര്‍ഷത്തെ തകര്‍ക്കാന്‍ പറ്റാത്ത റെക്കോഡുമായി മലൈക്കോട്ടൈ വാലിബൻ ടിവിയിലേക്ക്

അക്ഷയ്കുമാര്‍, മോഹന്‍ലാല്‍,ശരത്കുമാര്‍... ഈ വന്‍താരങ്ങള്‍ക്ക് പുറമേ 'കണ്ണപ്പ'യിൽ ആ സൂപ്പര്‍ താരവും !

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ