
ബിഗ് സ്ക്രീനിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രത്തിലെ നായകൻ എന്ന ഖ്യാതിയും ടൊവിനോ സ്വന്തം പേരിലാക്കി. നീണ്ട നാളത്തെ ഷൂട്ടിംഗിന് ശേഷം കുടുംബത്തോടൊപ്പം ആഫ്രിക്കയിൽ അവധി ആഘോഷിക്കുകയാണ് ടൊവിനോ ഇപ്പോൾ. ഇവിടെ നിന്നുമുള്ള ഫോട്ടോകളും വീഡിയോകളും താരം പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിൽ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
വനത്തിലൂടെ പോകുന്ന സിഹത്തോടൊപ്പം ഉള്ള സെൽഫി വീഡിയോ ആണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. പലരും പുഷ്പ 2വിന്റെ ടീസറുമായി ബന്ധപ്പെടുത്തിയാണ് കമന്റ് ചെയ്തിരിക്കുന്നത്. 'പുഷ്പ അതുവഴി വന്നോ, പുഷ്പ കടുവയെ ഇറക്കിയാൽ മിന്നൽ മുരളി സിംഹത്തെ ഇറക്കും', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലാണ് ടൊവിനോ തോമസ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. 118 ദിവസങ്ങൾ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ട്രിപ്പിള്‍ റോളില്‍ ആണ് ടൊവിനോ എത്തുന്നത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. എആര്‍എം എന്ന ചുരുക്കപ്പേരില്‍ മലയാളം അടക്കം അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.
'മമ്മൂസിന്റെ അച്ഛനായി അഭിനയിക്കണമെന്നാണ് എൻ്റെ ഏറ്റവും വലിയ ആഗ്രഹം'; വിജയരാഘവൻ
അഞ്ച് വർഷത്തിലധികമായി ഈ സിനിമ യാഥാർത്ഥ്യമാക്കുന്നതിനായി പിന്നിട്ട നാൾവഴികളും പ്രതിസന്ധികളും തന്നെയാണ് ഈ സിനിമയുടെ കരുത്തെന്ന് വിശ്വസിക്കുന്നു. സിനിമ ചെയ്യാൻ എന്താണ് യോഗ്യതയെന്ന് ചോദിച്ചവരും, പരിഹസിച്ചവരും നൽകിയത് കരുത്തു തന്നെയാണെന്നും ജിതിൻ പാക്കപ് ദിനത്തില്‍ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.