മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആ​ഗ്രഹമെന്ന് വിജയരാഘവൻ.

ലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത നടന്മാരിൽ ഒരാളാണ് വിജയരാഘവൻ. നായകൻ, സഹനടൻ, വില്ലൻ, കോമഡി എന്നിങ്ങനെ ഏതു കഥപാത്രവും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരിക്കും. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ വിജയരാഘവൻ കെട്ടിയാടിയത് ഒട്ടനവധി കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ തനിക്ക് അഭിനയിക്കാൻ ഏറെ താല്പര്യം ഉള്ള കഥാപാത്രത്തെ പറ്റി വിജയരാഘവൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആ​ഗ്രഹമെന്നും അത് നടനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും വിജയരാഘവൻ പറയുന്നു. പൂക്കാലം സിനിമയുമായി ബന്ധപ്പെട്ട് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. 

"വെനീസിലെ വ്യാപാരി എന്ന സിനിമ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ്, ഞാനതിൽ വയസൻ വേഷത്തിലാണ് എത്തുന്നത്. ഞാൻ മമ്മൂട്ടിയെ മമ്മൂസ് എന്നാ വിളിക്കുന്നത്. 'ഇയാൾക്കി വയസൻ വേഷം ചെയ്യാൻ എന്താ ഇത്ര താല്പര്യം. അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ' എന്നാണ് ആ സമയത്ത് മമ്മൂസ് എന്നോട് ചോദിച്ചത്. ഞാൻ പറഞ്ഞു എനിക്കതാണ് ഇഷ്ടമെന്ന്. ശേഷം നിങ്ങടെ അച്ഛനായിട്ട് അഭിനയിക്കണം എന്നാണ് എന്റെ ഏറ്റവും വലിയ ആ​ഗ്രഹമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ട് ചിരിക്കുകയാണ് മമ്മൂസ് ചെയ്തത്", എന്ന് വിജയരാഘവൻ പറയുന്നു. 

'ഹൃദയം' വൻ ഹിറ്റ്; പ്രണവും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു, റിപ്പോർട്ടുകൾ ഇങ്ങനെ

ഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ചഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് പൂക്കാലം. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധ നേടുകയാണ്. നൂറ് വയസ്സുകാരന്‍ ഇട്ടൂപ്പ് ആയി വിജയരാഘവനും കൊച്ചുത്രേസ്യാമ്മയായി കെപിഎസി ലീലയുമാണ് പ്രേക്ഷകരുടെ മനം കവരുന്നത്. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്‍റണി, അരുൺ കുര്യൻ, അനു ആന്‍റണി, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.