
മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് കാഴ്ചക്കാർ ഏറെയാണ്. അത്തരത്തിൽ സിനിമയെ കുറിച്ച് ടൊവിനോ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. നീലവെളിച്ചം പോലെ തനിക്ക് സിനിമ ചെയ്യാൻ തോന്നിയ രചനകളാണ് ഖസാക്കിന്റെ ഇതിഹാസവും ആടുജീവിതവും എന്ന് ടൊവിനോ പറയുന്നു.
ശരാശരി ഒരു സിനിമയ്ക്ക് അഭിനേതാക്കൾ എടുക്കുന്നതിനെക്കാൾ എഫേർട്ട് ആണ് പൃഥ്വിരാജ് ചിത്രത്തിനായി എടുത്തതെന്ന് ടൊവിനോ പറയുന്നു. ലോക്ഡൗണിൽ പൃഥ്വിരാജ് വെയ്റ്റ് കുറച്ച അവസ്ഥ തുടരേണ്ടി വന്നെന്ന് അറിഞ്ഞപ്പോള്‍ വലിയ വിഷമം തോന്നിയെന്നും അങ്ങനെ ഒരു അനുഭവം ഉണ്ടായത് ദൗര്‍ഭാഗ്യകരമായി പോയെന്നും ടൊവിനോ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
ടൊവിനോയുടെ വാക്കുകൾ ഇങ്ങനെ
ബഷീറിന്‍റെ നീലവെളിച്ചം പോലെ എനിക്ക് ചെയ്യാന്‍ ആഗ്രഹം ഉള്ള ഒരു രചനയാണ് ഖസാക്കിന്‍റെ ഇതിഹാസം. അതുപോലെ ഭയങ്കര ഇഷ്ടമായ ഒന്നാണ് ആടുജീവിതം. ഒട്ടും എളുപ്പമായിട്ടുള്ള കാര്യമല്ല എന്നാലും വലിയ കൊതി തോന്നിയിട്ടുണ്ട്. രാജു ഏട്ടൻ അതിനുവേണ്ടി എടുത്തഎഫേര്‍ട്ട് ഒക്കെ നമ്മള്‍ കണ്ടതാണ്. ശരാശരി ഒരു ആക്ടര്‍ സിനിമയ്ക്ക് വേണ്ടി എടുക്കുന്ന എഫേര്‍ട്ടിനെക്കാള്‍ കൂടുതല്‍ ആടുജീവിതത്തിനായി അദ്ദഹേം എടുത്തിട്ടുണ്ട്. ആ സമയത്താണ് കൊറോണ വന്നത്. പുള്ളിക്ക് ആ വെയ്റ്റ് പിന്നെയും തുടര്‍ന്ന് ചേയ്യേണ്ടി വന്നു. അതായത് ലോക്ഡൗൺ വന്നതുകൊണ്ട് സിനിമയുടെ ഷൂട്ടിന് വേണ്ടി ചെയ്തതെല്ലാം വീണ്ടും തുടർന്ന് പോകേണ്ടി വന്നു. അത്രയും ചെറിയ സമയം കൊണ്ട് ആ സിനിമയില്‍ കാണുന്നതുപോലെ വെയ്റ്റ് കുറയ്ക്കുക എന്ന് പറയുന്നത് വലിയ എഫേര്‍ട്ട് വേണ്ട കാര്യമാണ്. നമ്മള്‍ കാണുന്ന സുന്ദരനും സുമുഖനുമായ രാജു ചേട്ടനില്‍ നിന്നും അങ്ങനെയൊരു രൂപത്തിലേക്ക് മാറുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. വലിയ കാര്യമാണത്. അതിന്‍റെ കൂടെ ലോക്ഡൗണും കാര്യങ്ങളുമായി നീണ്ടു പോവുകയും ചെയ്തപ്പോള്‍ പേഴ്സണലി എനിക്ക് വിലയ വിൽമം തോന്നിയിരുന്നു. ഒരു ആക്ടര്‍ ഇത്രയും ഡെഡിക്കേറ്റഡായി കമ്മിറ്റഡായിട്ട് എഫേര്‍ട്ട് എടുത്തിട്ട് അങ്ങനെയൊരു അനുഭവം ഉണ്ടായത് എത്ര ദൗര്‍ഭാഗ്യകരമാണ്. ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ലോക്ഡൗൺ തീരുന്നത് വരെ ബിരിയാണി വാങ്ങിച്ച് കഴിക്കുമായിരുന്നു. രാജു ഏട്ടനായത് കൊണ്ട് മെയിന്‍ന്റൈൻ ചെയ്ത് പോയി. ട്രെയിലര്‍ കണ്ടപ്പോൾ മലയാളി പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നി.
'അമ്മ ഒരു മനുഷ്യസ്ത്രീയാണ്, മോശമായി സംസാരിക്കരുത്, എഴുതരുത്'; മീനയുടെ മകൾ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ