Aju Varghese birthday : 'ചിരിയും സന്തോഷവും പടര്‍ത്തൂ', അജു വര്‍ഗീസിന് ആശംസയുമായി ടൊവിനൊ തോമസ്

Web Desk   | Asianet News
Published : Jan 11, 2022, 07:25 PM IST
Aju Varghese birthday : 'ചിരിയും സന്തോഷവും പടര്‍ത്തൂ', അജു വര്‍ഗീസിന് ആശംസയുമായി ടൊവിനൊ തോമസ്

Synopsis

അജു വര്‍ഗീസിന് ജന്മദിന ആശംസകളുമായി ടൊവിനൊ തോമസ്.

മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ അജു വര്‍ഗീസിന്റെ (Aju Varghese) ജന്മദിനമാണ് ഇന്ന്. അജു വര്‍ഗീസിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കള്‍ രംഗത്ത് എത്തി. എല്ലാവരും അജു വര്‍ഗിസിന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍താണ് ആശംസകള്‍ നേര്‍ന്നത്. 'മിന്നല്‍ മുരളി' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ ഫോട്ടോയാണ് ടൊവിനൊ തോമസ് (Tovino Thomas) പങ്കുവെച്ചത്.

'മിന്നല്‍ മുരളി' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് അജു വര്‍ഗീസിനൊപ്പം തമാശ ആസ്വദിച്ച് ചിരിക്കുന്ന ഫോട്ടോയാണ് ടൊവിനൊ തോമസ് പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം  ഒരിക്കലും വിരസമായ നിമിഷങ്ങൾ ഉണ്ടാകില്ല. ജന്മദിനാശംസകൾ. നിങ്ങൾ ചിരിയും സന്തോഷവും പടര്‍ത്തൂ എന്നുമാണ് ടൊവിനൊ തോമസ് എഴുതിയിരിക്കുന്നത്.

'മിന്നല്‍ മുരളി' എന്ന ചിത്രത്തില്‍ അജു വര്‍ഗീസും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. 'പോത്തൻ' എന്ന ഒരു കഥാപാത്രമായിട്ടാണ് അജു വര്‍ഗീസ് അഭിനയിച്ചത്. 'ജയ്‍സണാ'ണ് മിന്നല്‍ മുരളി എന്ന് ആദ്യം സംശയിക്കുന്ന കഥാപാത്രമാണ് അജു വര്‍ഗീസിന്റേത്. അജു വര്‍ഗീസിന് നിര്‍ണായക കഥാപാത്രമായിരുന്നു മിന്നല്‍ മുരളിയിലേത്.

ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ബേസില്‍ ജോസഫിന്റെ എല്ലാ ചിത്രങ്ങളിലും അഭിനയിച്ച താരവുമാണ് അജു വര്‍ഗീസ്. ടൊവിനൊ തോമസ് പങ്കുവെച്ച ഫോട്ടോയില്‍ സംവിധായകൻ ബേസില്‍ ജോസഫിനെയും കാണാം.  'മിന്നല്‍ മുരളി' എന്ന ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ