Amitabh Bachchan : 'ഡോണിനായി ഓടും മുമ്പ്', ഫോട്ടോ പങ്കുവെച്ച് അമിതാഭ് ബച്ചൻ

Web Desk   | Asianet News
Published : Jan 11, 2022, 05:24 PM IST
Amitabh Bachchan : 'ഡോണിനായി ഓടും മുമ്പ്', ഫോട്ടോ പങ്കുവെച്ച് അമിതാഭ് ബച്ചൻ

Synopsis

'ഡോണ്‍' എന്ന തന്റെ ചിത്രത്തിന്റെ  അപൂര്‍വ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഇന്നും അമിതാഭ് ബച്ചൻ. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരവുമാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചന്റെ തന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ അമിതാഭ് ബച്ചന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

അമിതാഭ് ബച്ചൻ തന്നെയാണ് ഫോട്ടോ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. 'ഡോണ്‍' എന്ന തന്റെ ചിത്രത്തില്‍ ഓടുന്നത് ചിത്രീകരിക്കുന്നതിന് തൊട്ടുമുമ്പ് എന്ന് എഴുതിയ അമിതാഭ് ബച്ചൻ അത് പോസ്റ്ററായതിനെ കുറിച്ചും വ്യക്തമാക്കുന്നു. അമിതാഭ് ബച്ചന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഡോണ്‍. അമിതാഭ് ബച്ചൻ ഓടുന്ന രംഗത്തിന്റെ പോസ്റ്റര്‍ അന്ന് വലിയ സ്വീകാര്യത നേടിയിരുന്നു.

ചന്ദ്ര ബറോത് സംവിധാനം ചെയ്‍ത 'ഡോണ്‍' 1978ലാണ് പ്രദര്‍ശനത്തിന് എത്തിയത്. സീനത്ത് അമൻ ആയിരുന്നു ചിത്രത്തില്‍ നായികയായത്. അമിതാഭ് ബച്ചന്റെ ആരാധകര്‍ ചിത്രം ഇന്നും കാണാൻ ആഗ്രഹിക്കുന്ന ഒന്നാണ്. 'ഡോണാ'യും വിജയ് 'പാലാ'യും ചിത്രത്തില്‍ ഇരട്ടവേഷത്തിലായിരുന്നു അമിതാഭ് ബച്ചൻ അഭിനയിച്ചത്. 

'ചെഹരെ 'എന്ന ഒരു ചിത്രമാണ് അമിതാഭ് ബച്ചൻ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. രണ്‍വീര്‍ സിംഗ് നായകനാകുന്ന ചിത്രം 'ബ്രഹ്‍മാസ്‍ത്ര'യാണ് അമിതാഭ് ബച്ചന്റേതായി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര' എന്ന പുതിയ ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമാണ് അമിതാഭ് ബച്ചൻ. 'ഗുഡ് ബൈ' എന്ന ചിത്രത്തിലും അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമാകുന്നു.

PREV
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ