'കുഞ്ഞൂഞ്ഞിന്റെ ആ ചിരി നോക്ക്'; ഉമ്മൻ ചാണ്ടിയെ മുന്നിലിരുത്തി അനുകരിച്ച രമേഷ് പിഷാരടി, മനംനിറഞ്ഞ് എംഎൽഎ

Published : May 17, 2026, 07:22 PM IST
ramesh pisharody

Synopsis

പുതിയ കോൺഗ്രസ് മന്ത്രിസഭ അധികാരമേൽക്കുന്ന പശ്ചാത്തലത്തിൽ നടൻ രമേഷ് പിഷാരടി പങ്കുവെച്ച ഒരു പഴയ വീഡിയോ ശ്രദ്ധ നേടുന്നു. വർഷങ്ങൾക്ക് മുൻപ് ഉമ്മൻ ചാണ്ടിയെ അദ്ദേഹത്തിന്റെ വേദിയിൽ വെച്ച് പിഷാരടി അനുകരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

പ്രതിസന്ധികൾക്കും നാളുകൾ നീണ്ട ചർച്ചകൾക്കും ഒടുവിൽ കോൺ​ഗ്രസ് മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ കോൺ​ഗ്രസിനെ നയിക്കും. മന്ത്രിമാരെ എല്ലാവരേയും പ്രഖ്യാപിച്ചും കഴിഞ്ഞു. നാളെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന്റെ ആവേശത്തിലാണ് അണികൾ എല്ലാവരും.

തതവസരത്തിൽ നടനും നിയൂക്ത എംഎൽഎയുമായ രമേഷ് പിഷാരടി പങ്കുവച്ചൊരു പോസ്റ്റ് ശ്രദ്ധനേടുകയാണ്. വർഷങ്ങൾക്ക് മുൻപ് ഉമ്മൻ ചാണ്ടിയുള്ളൊരു വേദിയിൽ അദ്ദേഹത്തെ അനുകരിച്ച വീഡിയോ ആണ് രമേഷ് പിഷാരടി പങ്കുവച്ചത്. ഒപ്പം, "ഗവണ്മെന്റിന്റെ.. മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ എല്ലാവരുടെയും എല്ലാത്തരത്തിലുള്ള സ്നേഹവും..", എന്ന് പിഷാരടി കുറിച്ചിരിക്കുന്നു. പിഷാരടി തന്നെ അനുകരിക്കുമ്പോൾ നിഷ്കളങ്കമായി ചിരിക്കുന്ന ഉമ്മൻ ചാണ്ടിയെ വീഡിയോയിൽ കാണാം. അതാണ് പോസ്റ്റിലെ ഹൈലൈറ്റും.

പിന്നാലെ രസകരമായ കമന്റുകളുമായി നിരവധി പേരും രം​ഗത്ത് എത്തി. "പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ്, വെറുതെയല്ല ഉമ്മൻ‌ചാണ്ടി സർ ഇന്നും ജനമനസ്സുകളിൽ ജ്വലിച്ചു നിൽക്കുന്നത്, പിഷാരടിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡാണ് ഉമ്മൻ ചാണ്ടി സാറിന്റെ ആ ചിരി, അദ്ദേഹത്തിൻറെ എല്ലാ അനുഗ്രഹങ്ങളും പിഷാരടിക്ക് മേലിലും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, പിഷാരടിയുടെ ഒരു അവാർഡാണ് ഉമ്മൻചാണ്ടി സാറിൻ്റെ നിഷ്കളങ്കമായ ചിരി, ഇങ്ങനെയും ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരിന്നു എന്ന് എവിടെയും നിവർന്നു നിന്നു പറയാം. എന്താ ചിരി, ആ നിഷ്കളങ്കമായ ചിരി", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

സത്യപ്രതിജ്ഞ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ പുരോഗമിക്കുകയാണ്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. തമിഴ്നാട് മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നാടകത്തിൽ നിന്ന് സിനിമയിലേക്ക്, പേട്രിയറ്റിൽ കയ്യടി നേടി ശ്രീപാർവതി
7 വയസ് മുതൽ ട്യൂഷൻ ടീച്ചറിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടു, സഹോദരിയ്ക്കും അയാൾ തന്നെ ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ പ്രശ്‌നമുണ്ടാക്കി: മീര വാസുദേവൻ