
'മല്ലു സിംഗ്' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നടനാണ് ഉണ്ണി മുകുന്ദൻ. തമിഴ്, തെലുങ്ക് ഭാഷകളിലും തന്റേതായ സാന്നിധ്യം അറിയിച്ച നടൻ 75കാരിക്ക് സഹായഹസ്തവുമായി എത്തിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വന്യമൃഗങ്ങൾ ധാരാളമുള്ള കുതിരാനിലെ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിയുന്നു അന്നക്കുട്ടി എന്ന 75കാരി. അഞ്ചുവർഷമായി ഈ ദുരന്തജീവിതം തുടരുകയാണെന്ന വാർത്ത ഉണ്ണിമുകുന്ദൻ മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. ഇതോടെ അവർക്കൊരു കൈത്താങ്ങാകണമെന്ന തീരുമാനം ഉണ്ണി എടുക്കുകയും ചെയ്തു.
2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകർന്നത്. പുതിയ വീടിനായി സർക്കാരിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കി കരാറുകാരൻ പണി പാതിവഴിയിൽ ഉപേക്ഷിച്ചു പോയി. ഇതോടുകൂടി അന്നക്കുട്ടിയുടെ ജീവിതം പൂർണ്ണമായും ദുരിതത്തിൽ ആയി.
ഇക്കാര്യങ്ങൾ മനസ്സിലാക്കിയ ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദൻ, കമ്പനി സി ഒ ജയൻ മഠത്തിൽ എന്നിവർ സ്ഥലത്തെത്തി അന്നക്കുട്ടിക്ക് ഉറപ്പ് നൽകി. ഇതിന് പിന്നാലെ പ്രവർത്തനങ്ങളും ആരംഭിച്ചു. മേൽക്കൂര നിർമിക്കുന്നതിന് പുറമെ നിലവിലെ വീട് പൂർണമായും ഉറപ്പുള്ളതാക്കി വാതിലുകളും ജനലുകളും സ്ഥാപിച്ചു. നിലം പൂർണ്ണമായും ടൈൽ വിരിച്ചതാക്കി. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ സഹായത്തോടെയാണ് വീട് പുനർനിർമ്മിച്ചത്. പുതിയ വീടിന്റെ താക്കോൽ തൃശ്ശൂർ കുതിരാനിലെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ അന്നക്കുട്ടിക്ക് കൈമാറി.
ചുറ്റിക ഇന്ത്യയിലും തോക്ക് യുഎസിലുമെന്ന് മോഹന്‍ലാല്‍; പക്ഷേ 'റമ്പാന്റെ ആയുധം മറ്റൊന്ന്' !
അതേസമയം, 'ഗന്ധർവ്വ ജൂനിയർ' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഒരു ചിത്രം. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്‍ണു അരവിന്ദ് ആണ്. വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന തമിഴ് ചിത്രവും നടന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്' എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ