നോ വയലൻസ്, നോ ഫൈറ്റ്; മലയാളികൾ ഏറ്റെടുത്ത ​'ഗെറ്റ് സെറ്റ് ബേബി' ഇനി അമേരിക്കയിൽ

Published : Feb 28, 2025, 08:16 AM IST
നോ വയലൻസ്, നോ ഫൈറ്റ്; മലയാളികൾ ഏറ്റെടുത്ത ​'ഗെറ്റ് സെറ്റ് ബേബി' ഇനി അമേരിക്കയിൽ

Synopsis

​ഗെറ്റ് സെറ്റ് ബേബിയുടെ ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങി ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ 'ഗെറ്റ് സെറ്റ് ബേബി' വിജയകരമായി പ്രദർശനം തുടരുകയാണ്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം ഇപ്പോൾ അമേരിക്കയിൽ റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 28 ഇന്ന് മുതൽ ആണ് രാജ്യത്ത് ​ഗെറ്റ് സെറ്റ് ബേബി പ്രദർശിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തിയറ്റർ ലിസ്റ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 

​ഗെറ്റ് സെറ്റ് ബേബിയുടെ ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരെയും നിരൂപകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രത്തിന് ഓരോ ഷോ കഴിയുംതോറും ബുക്കിംഗ് വർദ്ധിച്ചു വരുന്നുണ്ട്. മലയാളത്തിൽ നിരവധി ഡോക്ടർ കഥാപാത്രങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോഴും പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്ന ഒട്ടേറെ ഡോക്ടർമാർ സിനിമകളിൽ എത്തിയിട്ടുണ്ട്. ആ ഗണത്തിലേക്ക് ചേർത്തുവയ്ക്കാവുന്ന ഒരു ഡോക്ടർ വേഷവുമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തിയത്. ഐവിഎഫ് സ്പെഷലിസ്റ്റായ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന പ്രകടനമാണ് ഉണ്ണി മുകുന്ദന്റേത്.

മലയാളത്തിലെ ആദ്യ സ്റ്റോണർ സിനിമയായ കിളിപോയി, കോഹിന്നൂർ എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയിരിക്കുന്ന ചിത്രം ടോട്ടൽ ഫാമിലി ഫൺ ഫീൽഗുഡ് വിരുന്നാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. വലിച്ചു നീട്ടാതെ കാര്യങ്ങൾ ഏറെ ഏറെ പക്വമായി എന്നാൽ ഏവർക്കും മനസ്സിലാകുന്ന ഭാഷയിൽ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഏറെ നാളുകള്‍ക്ക് ശേഷം ഗൈനക്കോളജി പഠിക്കാനെത്തുന്ന ഏക ആൺതരിയിൽ നിന്ന് തുടങ്ങി അയാള്‍ ഒരു മെയിൽ ഗൈനക്കോളജിസ്റ്റായി മാറുന്നതും ഐവിഎഫ് സ്പെഷലിസ്റ്റായുള്ള അയാളുടെ വളർച്ചയും അതിനിടയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റുമൊക്കെ ചിത്രം മികച്ച രീതിയിൽ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.

'മാർക്കോ' ഹിന്ദി പതിപ്പ് പ്രൈം വീഡിയോയിൽ

ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്നു എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന ക്ലൗഡ് കിച്ചൻ നടത്തുന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്‍റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‍ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. ഓരോ കുടുംബങ്ങൾക്കും നെഞ്ചോടുചേർക്കാനുള്ള ഒട്ടേറെ മുഹൂർത്തങ്ങളുമായി സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് വൈ.വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍