പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'കരിമ്പടം' വരുന്നു

Published : Feb 27, 2025, 10:27 PM IST
പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'കരിമ്പടം' വരുന്നു

Synopsis

അനസ് സൈനുദ്ദീൻ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു

അനസ് സൈനുദ്ദീന്‍, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന 
 ചിത്രമാണ് കരിമ്പടം. ഇഷൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനീഷ് പൊന്നപ്പൻ, ഈഡിറ്റ് പേർള്, സുനിൽ സി പി, ശാരിക സ്റ്റാലിൻ, കാർത്തിക മനോജ്‌, വിവേകാനന്ദൻ, വിജേഷ് പി വിജയൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്നേഹ ബന്ധങ്ങളുടെ ആഴവും വിരഹത്തിന്റെയും മരണത്തിന്റെയും വേദനിപ്പിക്കുന്ന കാഴ്ചകളും ഒരു വ്യക്തമായ സ്വപ്നത്തിലൂടെ കാട്ടി തരുന്ന ചിത്രം വെള്ളിത്തിരയിൽ ഇത് വരെ കാണാത്ത ഒരു പുതു ശൈലിയിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. 

അനസ് സൈനുദ്ദീൻ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു. ആര്യ അമ്പാട്ട്, അനസ് സൈനുദ്ദീന്‍ എന്നിവർ എഴുതിയ വരികൾക്ക് അനസ് സൈനുദ്ദീന്‍, നിഖിൽ മാധവ് എന്നിവർ സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ, നജീം അർഷാദ്, ആര്യ അമ്പാട്ട് എന്നിവരാണ് ഗായകർ. ശ്രീജിത്ത്‌ മനോഹരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് സൂരജ് പ്രഭ, കലാസംവിധാനം, മേക്കപ്പ് ഉണ്ണികൃഷ്ണൻ, കല ആയുർ, കോസ്റ്റ്യൂംസ് ജേഷ്മ ഷിനോജ്, രശ്മി ഹരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അൽ അമീൻ ഷാജഹാൻ,  പ്രൊജക്റ്റ്‌ ഡിസൈനർ വിവേകാനന്ദൻ. ചെങ്കോട്ട, പുനലൂർ, തെങ്കാശി, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന കരിമ്പടം ഹൈമാസ്ററ് സിനിമാസ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : ശ്രീനാഥ് ഭാസി നായകന്‍; 'കള്ളന്‍' ഫസ്റ്റ് ലുക്ക് പുറത്തെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്