ശബരിമല കയറാൻ ഉണ്ണി മുകുന്ദൻ; സെൻസറിം​ഗ് പൂർത്തിയാക്കി 'മാളികപ്പുറം'

Published : Dec 22, 2022, 03:34 PM ISTUpdated : Dec 22, 2022, 03:39 PM IST
ശബരിമല കയറാൻ ഉണ്ണി മുകുന്ദൻ; സെൻസറിം​ഗ് പൂർത്തിയാക്കി 'മാളികപ്പുറം'

Synopsis

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. 

പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ഉണ്ണി മുകുന്ദൻ ചിത്രമാണ് മാളികപ്പുറം. നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് ചിത്രത്തിലെ ആദ്യ​ഗാനം. ഈ അവസരത്തിൽ ചിത്രത്തിന്റെ സെൻസറിം​ഗ് പൂർത്തിയാക്കിയ വിവരമാണ് പുറത്തുവരുന്നത്. 

മാളികപ്പുറത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഒപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളും പുറത്തുവിട്ടിട്ടുണ്ട്. സിനിമ ഉടൻ തിയറ്ററുകളിൽ എത്തും. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. ഷെഫീക്കിന്‍റെ സന്തോഷം എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍റേതായി റിലീസിന് എത്തുന്ന ചിത്രം കൂടിയാണ് ഇത്. 

നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകൻ  വിഷ്ണു ശശിശങ്കര്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൽഹാറിനെ ചേർത്തിരുത്തി കമൽഹാസൻ; അനുസരണയോടെ കുഞ്ഞ്; കുറിപ്പുമായി ശബരിനാഥൻ

പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ  നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, വസ്ത്രാലങ്കാരം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി കനാൽ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടർ ഷംസു സെയ്‌ബ, അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ് അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, സ്റ്റിൽസ് രാഹുൽ ടി, പി ആർ ഒ മഞ്ജു ഗോപിനാഥ്. പാൻ ഇന്ത്യൻ ചിത്രമായാണ് മാളികപ്പുറം ഒരുങ്ങുന്നത്. 

PREV
Read more Articles on
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?