എരിയുന്ന തീയ്ക്ക് മുന്നിൽ ഉണ്ണി മുകുന്ദൻ; 'മാളികപ്പുറം' പുതിയ പോസ്റ്റർ എത്തി

Published : Oct 28, 2022, 10:44 AM IST
എരിയുന്ന തീയ്ക്ക് മുന്നിൽ ഉണ്ണി മുകുന്ദൻ; 'മാളികപ്പുറം' പുതിയ പോസ്റ്റർ എത്തി

Synopsis

നവാഗതനായ വിഷ്ണു ശശിശങ്കറാണ് 'മാളികപ്പുറം'സംവിധാനം ചെയ്യുന്നത്.

ണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'മാളികപ്പുറ'ത്തിന്റെ പുതിയ പോസ്റ്റർ എത്തി. എരിയുന്ന തീയ്ക്ക് മുന്നിൽ നിൽക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിൽ ഉള്ളത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിച്ച് കൊണ്ടിരിക്കുകയാണ്. 

നവാഗതനായ വിഷ്ണു ശശിശങ്കറാണ് 'മാളികപ്പുറം'സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന്‍ തന്നെ എഡിറ്റിം​ഗും നിര്‍വ്വഹിച്ചുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം വിഷ്ണു നാരായണന്‍ ആണ്. 

സം​ഗീതവും പശ്ചാത്തല സം​ഗീതവും രഞ്ജിന് രാജ്, പ്രൊഡക്ഷന് കണ്ട്രോളര് സഞ്ജയ് പടിയൂര്, വരികള്‍ സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോ​ഗ്രഫി കനല്‍ കണ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജിസ് ആന്‍റണി, ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സൈബ, സ്റ്റില്‍സ് രാഹുല്‍ ഫോട്ടോഷൂട്ട്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍റ് വിപിന്‍ കുമാര്‍, പി ആര്‍ ഒ മഞ്ജു ​ഗോപിനാഥ്, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍.

'അത്തരം കമന്റുകൾ അലോസരപ്പെടുത്താതിരുന്നില്ല, സ്ഫടികം റീമാസ്റ്റർ വെർഷൻ അവസാന പണിപ്പുരയിൽ'; ഭദ്രൻ

അതേസമയം, ഒരുപിടി പുതിയ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്റേതായി റിലീസ് കാത്തിരിക്കുന്നത്. ഷഫീഖിന്റെ സന്തോഷം, മിണ്ടിയും പറഞ്ഞും, ബ്രൂസ് ലീ, സമാന്ത നായികയായി എത്തുന്ന യശോദ എന്നിവയാണ് അവ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ യശോദയുടെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. അടുത്തമാസം ചിത്രം റിലീസ് ചെയ്യും. 

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍