ഇത് 'ഷെഫീക്കി'ന്റെ പ്രണയം; രസിപ്പിച്ച് ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ രണ്ടാം ടീസർ

By Web TeamFirst Published Nov 22, 2022, 6:56 PM IST
Highlights

മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിര്‍മ്മിക്കുന്ന ഷെഫീക്കിന്റെ സന്തോഷം. 

ണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രം 'ഷെഫീക്കിന്റെ സന്തോഷ'ത്തിലെ രണ്ടാം ടീസർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനും ദിവ്യ പിള്ളയുമാണ് ടീസറിൽ ഉള്ളത്. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിര്‍മ്മിക്കുന്ന ഷെഫീക്കിന്റെ സന്തോഷം നവംബര്‍ 25ന് തിയറ്ററുകളിൽ എത്തും. 

നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'. 'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ 'ഷെഫീഖ് 'എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടേതായി നേരത്തെ പുറത്തുവന്ന ട്രെയിലറും പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണി മുകുന്ദൻ തന്നെ പാടിയ രണ്ട് പാട്ടുകളാണ് പുറത്തിറങ്ങിയത്. 

എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ.

ഉണ്ണി മുകുന്ദന്റെ ആദ്യ നിർമ്മാണ സംരംഭം ആയിരുന്നു മേപ്പടിയാൻ. വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യമായി കുടുംബനായകനായി ഉണ്ണി മുകുന്ദനെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയിരുന്നു. ബോക്സ് ഓഫീസിലും ചിത്രം മികച്ച നേട്ടം സ്വന്തമാക്കി. 

ഇനി റിലീസിനായുള്ള കാത്തിരിപ്പ്; മമ്മൂട്ടിയുടെ 'കാതൽ' ചിത്രീകരണം പൂർത്തിയായി

അതേസമയം, യശോദ എന്ന തെലുങ്ക് ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. സമാന്ത നായികയായി എത്തിയ ചിത്രം നവംബര്‍ 11നാണ് റിലീസ് ചെയയ്ത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

click me!