
ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'ബാന്ദ്ര'. രാമലീല എന്ന ചിത്രത്തിന് ശേഷം അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിൽ തമന്നയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ലൊക്കേഷനിൽ വച്ച് നടനും എംഎൽഎയുമായ കെ.ബി. ഗണേഷ്കുമാറിന്റെ പിറന്നാൾ ആഘോഷിച്ചതിന്റെ വീഡിയോയാണ് പുറത്തുവരുന്നത്.
സംവിധായകൻ അരുൺ ഗോപി, ദിലീപ്, ആക്‌ഷൻ ഡയറക്ടേഴ്സ് ആയ അൻപ് അറിവ് സഹോദരങ്ങൾ, ഛായാഗ്രാഹകൻ ഷാജി കുമാർ, നടി ഈശ്വരി റാവു എന്നിവർ പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. വീഡിയോകളിലെ ദിലീപിന്റെ ലുക്കും ശ്രദ്ധനേടുന്നുണ്ട്.
അതേസമയം, ഗുജറാത്തിലെ പലൻപൂരിലാണ് ബാന്ദ്രയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാര്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രോജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, സംഗീതം സാം സി എസ്, കലാസംവിധാനം സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. ചിത്രത്തിന്‍റേതായി നേരത്തെ വന്ന ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. 2023 ല്‍ ചിത്രം തിയറ്ററുകളില്‍ എത്തും.
നാദിര്‍ഷ സംവിധാനം ചെയ്‍ത കേശു ഈ വീടിന്‍റെ നാഥന്‍ ആണ് ദിലീപിന്‍റേതായി ഒടുവില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ ചിത്രം. റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥന്‍ ആണ് ദിലീപിന്‍റേതായി പുറത്തെത്താനിരിക്കുന്ന മറ്റൊരു ചിത്രം. ഈ ചിത്രത്തില്‍ നടന്‍ ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
കേരളം മുഴുവൻ ലോകകപ്പ് ആവേശത്തിൽ; 'നല്ലസമയം' റിലീസ് മാറ്റിയെന്ന് ഒമർ ലുലു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ