Mullaperiyar Dam Issue |'ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു'; ഉണ്ണിമുകുന്ദൻ

Web Desk   | Asianet News
Published : Oct 24, 2021, 09:02 PM ISTUpdated : Oct 25, 2021, 06:48 PM IST
Mullaperiyar Dam Issue |'ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു'; ഉണ്ണിമുകുന്ദൻ

Synopsis

നടൻ പ‍ൃഥ്വിരാജും വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു.

മുല്ലപ്പെരിയാർ(mullaperiyar dam) വിഷയത്തിൽ പ്രതികരണവുമായി നടൻ ഉണ്ണിമുകുന്ദൻ. #DecommisionMullaperiyarDam, #SaveKerala എന്നീ ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു ഉണ്ണി മുകുന്ദന്റെ(Unni Mukundan) അഭിപ്രായപ്രകടനം. നടൻ പ‍ൃഥ്വിരാജും വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു

മുഴുവൻ രാജ്യത്തോടും ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഒപ്പം ചേരുക. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അധികാരികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് വിശ്വസിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു. 

ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ടായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. 'വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി പ്രാർഥിക്കാം ', എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. 

അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ആശങ്ക അറിയിച്ചിരുന്നു. നിലവിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്താല്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.അതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ്നാട്ടിലെ വൈഗാ അണക്കെട്ടിലേക്ക് കൊണ്ടുപോകണമെന്നും അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ കേരളം ആവശ്യപ്പെട്ടു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജനനായകൻ പ്രതിസന്ധി: 27 കട്ടുകൾ വരുത്തിയെന്ന് നിർമാതാക്കൾ, വീണ്ടും പരിശോധിക്കാൻ അനുവാദമുണ്ടെന്ന് സെൻസർ ബോർഡ്; കേസ് വിധി പറയാൻ മാറ്റി
'മക്കള്‍ക്ക് വീട് നല്‍കിയതിന് നന്ദിയുള്ളവളാണ്, പക്ഷേ'; കിച്ചുവിന്റെ പ്രതികരണത്തിന് മറുപടിയുമായി രേണു സുധി