'ഒരു കാന്താര പ്രതീക്ഷിക്കട്ടെ ?'; 'മാളികപ്പുറം' കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ

Published : Oct 29, 2022, 03:51 PM ISTUpdated : Oct 29, 2022, 03:59 PM IST
'ഒരു കാന്താര പ്രതീക്ഷിക്കട്ടെ ?'; 'മാളികപ്പുറം' കമന്റിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ

Synopsis

സമീപകാലത്ത് തെന്നിന്ത്യ ഒട്ടാകെ ചർച്ചയ്ക്ക് വഴിവച്ച ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഭാ​ഷ്യാഭേദമെന്യേ നിരവധി പേരാണ് ഏറ്റെടുത്തത്.

ണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് 'മാളികപ്പുറം'. നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എരിയുന്ന തീയ്ക്ക് മുന്നിൽ ഉണ്ണി മുകുന്ദൻ നിൽക്കുന്ന തരത്തിലായിരുന്നു പോസ്റ്റർ. പിന്നാലെ നിരവധി പേരാണ് സിനിമയ്ക്ക് അഭിനന്ദനവുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നടൻ നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. 

'ഒരു കാന്താര പ്രതീക്ഷിക്കട്ടെ..?', എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മറുപടിയുമായി ഉണ്ണി മുകുന്ദനും രം​ഗത്തെത്തി. 'കാന്താര മനോഹരമായ ഒരു സിനിമയാണ്. ഞങ്ങളും സ്വന്തമായി ഒരു മനോഹര സിനിമ ഉണ്ടാക്കുകയാണ്. ഇത് നിങ്ങളെ എല്ലാവരെയും ഒരുപോലെ രസിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. താരത്തിന്റെ കമന്റിന് പ്രശംസയുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. 

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മാളികപ്പുറത്തിന്റെ ഷൂട്ടിം​ഗ് നിലവിൽ പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന്‍ തന്നെ എഡിറ്റിം​ഗും നിര്‍വ്വഹിച്ചുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം വിഷ്ണു നാരായണന്‍ ആണ്. 

സമീപകാലത്ത് തെന്നിന്ത്യ ഒട്ടാകെ ചർച്ചയ്ക്ക് വഴിവച്ച ചിത്രമാണ് കാന്താര. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഭാ​ഷ്യാഭേദമെന്യേ നിരവധി പേരാണ് ഏറ്റെടുത്തത്. ഋഷഭ് തന്നെയാണ് നായകനും. പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിച്ച ചിത്രത്തിന്റെ മലയാളം പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെ കാന്താര 200 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ