
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ഉണ്ണി മുകുന്ദൻ ചിത്രമാണ് 'ബ്രൂസ് ലീ'. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ രണ്ട് ദിവസം മുൻപാണ് പുറത്തുവന്നത്. ഉദയ കൃഷ്ണയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് നിലവിൽ വരുന്ന വാർത്തകൾ വ്യജമാണെന്നും കാസ്റ്റിംഗ് വിവരങ്ങൾ അണിയറ പ്രവർത്തകർ തന്നെ പുറത്തുവിടുമെന്നും നടൻ അറിയിച്ചു.
'ബ്രൂസ് ലീ'യുമായി ബന്ധപ്പെട്ട് വരുന്ന ഇത്തരം വാർത്തകൾ ആരും ഷെയർ ചെയ്യരുതെന്നും ഉണ്ണി മുകുന്ദൻ അഭ്യർത്ഥിച്ചു. ചിത്രത്തിൽ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ അഭിനയിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
ഉണ്ണിമുകുന്ദന്റെ വാക്കുകൾ
'ബ്രൂസ് ലീ' എന്ന സിനിമയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ഒന്നും ഷെയർ ചെയ്യരുത് എന്ന് വിനീതമായി എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ബ്രൂസ് ലീ ആയാലും ഷെഫീക്കിന്റെ സന്തോഷം ആയാലും എന്റെ മറ്റേത് സിനിമയായാലും അതിന്റെ കാസ്റ്റിങ്, മറ്റു അപ്ഡേറ്റുകൾ എല്ലാം തന്നെ അതാത് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തു വിടുന്നതാണ്.
'ഓരോ പ്രവൃത്തിക്കും അനന്തരഫലങ്ങളുണ്ട്', എന്ന ക്യാപ്ഷനോടെയാണ് 'ബ്രൂസ് ലീ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നത്. രണ്ട് വര്‍ഷം മുന്‍പാണ് വൈശാഖും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്.പിന്നീട് കുറച്ചുനാളത്തേക്ക് മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക് ശേഷം ഉദയകൃഷ്‍ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് 'ബ്രൂസ് ലീ'. ഗോകുലം മൂവീസ് ആണ് നിര്‍മാണം.
ഉണ്ണി മുകുന്ദൻ ഇനി 'ബ്രൂസ് ലീ'; വൈശാഖ് ചിത്രത്തിന് തുടക്കമാകുന്നു
അതേസമയം, 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രമാണ് ഇനി ഉണ്ണി മുകുന്ദന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ