'ഇത് ഞാൻ നിനക്കു വേണ്ടി ചെയ്യും': ബാലയുടെ പഴയ വീഡിയോയുമായി ഉണ്ണി മുകുന്ദൻ

Published : Dec 11, 2022, 04:49 PM ISTUpdated : Dec 11, 2022, 04:51 PM IST
'ഇത് ഞാൻ നിനക്കു വേണ്ടി ചെയ്യും': ബാലയുടെ പഴയ വീഡിയോയുമായി ഉണ്ണി മുകുന്ദൻ

Synopsis

ഉണ്ണി ഒരു നായകനായതുകൊണ്ടല്ല, നല്ല മനുഷ്യനായത് കൊണ്ട്, ഒരു നല്ല മനസ് ഉള്ളത് കൊണ്ടാണ് താൻ ഉണ്ണിയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന് ബാല പറയുന്നു.

'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ ബാലയുടെ പഴയൊരു വീഡിയോ പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ. ഷെഫീക്കിന്റെ സന്തോഷത്തിൽ അഭിനയിച്ചത് എന്ത് കൊണ്ടാണ് എന്ന് ബാല വെളിപ്പെടുത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. ബാലയ്ക്ക് എല്ലാ ആശംസകളും എന്ന കുറിപ്പോടെയാണ് ഉണ്ണി മുകുന്ദൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൂടാതെ തനിക്ക് വേണ്ടി സംസാരിച്ച എല്ലാവരോടും നടൻ നന്ദി പറയുകയും ചെയ്യുന്നു.

ഉണ്ണി ഒരു നായകനായതു കൊണ്ടല്ല, നല്ല മനുഷ്യനായത് കൊണ്ട്, ഒരു നല്ല മനസ് ഉള്ളത് കൊണ്ടാണ് താൻ ഈ സിനിമയിൽ അഭിനയിക്കുന്നതെന്ന് ബാല പറയുന്നു. ‘നിങ്ങളെപ്പോലുള്ള ആളുകൾ സിനിമയിൽ തിരിച്ചുവരണം.’ എന്ന് ഉണ്ണി പറഞ്ഞുവെന്നും അങ്ങനെ പറയാനുള്ള നല്ല മനസ് സിനിമ ഇൻഡസ്ട്രിയിൽ കുറച്ച് പേർക്കേ ഉള്ളൂവെന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്. 

ബാലയുടെ വാക്കുകൾ ഇങ്ങനെ

സിനിമയുടെ ഒരു വരി മാത്രം എന്നോട് പറഞ്ഞതെ ഒള്ളു. അപ്പോൾ ഞാൻ ഉണ്ണിയുടെ അടുത്തൊരു കാര്യം പറഞ്ഞു,  ഞാൻ ഒരു സിനിമ നിർമിച്ചപ്പോൾ നീയൊരു വാക്കുപോലും എന്നോട് ചോദിച്ചില്ല. കഥാപാത്രത്തെക്കുറിച്ച് ഒന്നും ചോദിക്കാതെ വന്ന് അഭിനയിച്ചു. നീ പ്രൊഡ്യൂസ് ചെയ്യുമ്പോൾ ഞാനും അങ്ങനെ വരും. ഇത് ഞാൻ നിനക്കു വേണ്ടി ചെയ്യും എന്ന് പറഞ്ഞു. ‌ഉണ്ണി ഒരു നായകനായതുകൊണ്ടല്ല, നല്ല മനുഷ്യനായത് കൊണ്ട്, ഒരു നല്ല മനസ് ഉള്ളത് കൊണ്ടാണ് ഞാൻ ഉണ്ണിയുടെ സിനിമയിൽ അഭിനയിക്കുന്നത്. ഉണ്ണി അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ വന്നപ്പോഴുണ്ടായ അനുഭവവും ഞാൻ ഓർക്കുന്നു. എന്റെ കയ്യിൽ പിടിച്ച് ഉണ്ണി പറഞ്ഞു, ‘നിങ്ങളെപ്പോലുള്ള ആളുകൾ സിനിമയിൽ തിരിച്ചുവരണം’, ആ നല്ല മനസ് സിനിമ ഇൻഡസ്ട്രിയിൽ കുറച്ച് പേർക്കേ ഉള്ളൂ.

'പ്രതിഫലം മോഹിക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് പണം അയച്ച ഉണ്ണി മുകുന്ദൻ'; അനീഷ് രവി

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍