കരുതിയിരിക്കൂ, ഒമ്പത് ഭാഷകള്‍, 100 കോടി ബജറ്റ്, വമ്പൻമാരെ ഞെട്ടിക്കാൻ അവൻ വരുന്നൂ, ബോളിവുഡും ജാഗ്രതൈ

Published : Mar 06, 2024, 02:53 PM IST
കരുതിയിരിക്കൂ, ഒമ്പത് ഭാഷകള്‍, 100 കോടി ബജറ്റ്, വമ്പൻമാരെ ഞെട്ടിക്കാൻ അവൻ വരുന്നൂ, ബോളിവുഡും ജാഗ്രതൈ

Synopsis

ഒമ്പത് ഭാഷകളിലാണ് ആ വമ്പൻ ചിത്രം എത്തുന്നത്.

കന്നഡ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ഉപേന്ദ്ര. ഉപേന്ദ്രയുടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ എന്നും കാണാൻ ആഗ്രഹിക്കുന്നവയാണ്. ഉപേന്ദ്ര നായകനാകുന്ന യുഐ സിനിമയും വാര്‍ത്തകളില്‍ നിറയുകയാണ്.  ഉപേന്ദ്രയുടെ യുഐ എന്ന പുതിയ സിനിമ ഒമ്പത് ഭാഷകളിലായിരിക്കും റിലീസ് ചെയ്യുക എന്ന അപ്‍ഡേറ്റാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

സംവിധായകനും ഉപേന്ദ്രയാണ് എന്ന പ്രത്യേകതയുമുണ്ട്. തിരക്കഥ എഴുതിയിരിക്കുന്നതും ഉപേന്ദ്രയാണ്. ഛായാഗ്രാഹണം എച്ച് സി വേണുഗോപാലാണ്. ബി അജ്‍നീഷ് ലോക്‍നാഥ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

വൻ ക്യാൻവാസിലാണ് ഉപേന്ദ്ര ഒരുങ്ങുന്നത്. ആകെ ബജറ്റ് 100 കോടിയാണ്. ഇന്ത്യൻ ഭാഷകള്‍ക്ക് പുറമേ ഉപേന്ദ്രയുടെ സിനിമ യുഐ ഫ്രഞ്ച്, സ്‍പാനിഷ്, ജര്‍മൻ, ഇറ്റാലിയൻ എന്നിവയിലും പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. രീഷ്‍മ നാനൈയ്യ, നീതി വനജാക്ഷ, ഭീമ തുടങ്ങിയവര്‍ക്ക് പുറമേ പവൻ ആചാര്യ, ഗുരുപ്രസാദ്, ഓം സായ് പ്രകാശ്, ജിഷു സെൻ ഗുപ്‍ത, സണ്ണി ലിയോണ്‍ തുടങ്ങിയ താരങ്ങളും യുഐയില്‍ പ്രധാന കഥാപാത്രങ്ങളാകുമ്പോള്‍ ചിത്രം ഒരു ആക്ഷൻ ത്രില്ലര്‍ ആയിരിക്കും.

ഉപേന്ദ്ര പ്രധാന വേഷത്തില്‍ എത്തിയവയില്‍ ഒടുവില്‍ റിലീസായത് കബ്‍സായാണ്. സംവിധാനം നിര്‍വഹിച്ചത് ആര്‍ ചന്ദ്രുവാണ്. ശ്രിയ ശരൺ, ശിവരാജ്‌കുമാർ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ പ്രകാശ് രാജ്, സമുദ്രക്കനി, നവാബ് ഷാ, കബീർ ദുഹൻ സിംഗ്, മുരളി ശർമ്മ, പോഷാനി കൃഷ്‍ണ മുരളി, ജോൺ കോക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ, അനൂപ് രേവണ്ണ, ധനീഷ് അക്തർ സെഫി, പ്രദീപ് സിംഗ് റാവത്, പ്രമോദ് ഷെട്ടി, ജഗപതി ബാബു എന്നിവരാണ് 'കബ്‍സ'യിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായത്. ചിത്രം വൻ ഹിറ്റായിരുന്നില്ല.

Read More: ഇടമില്ലാതെ മോഹൻലാലും മമ്മൂട്ടിയും, വിദേശ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് ആ സൂപ്പർ താരം, ചിത്രങ്ങൾ ഇവ<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്