'ബാലന്‍സ് നഷ്‌ടപ്പെടും, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല'; രോഗാവസ്ഥയെ കുറിച്ച് വരുണ്‍ ധവാന്‍

By Web TeamFirst Published Nov 8, 2022, 7:51 PM IST
Highlights

ചെവിയുടെ ബാലൻസ് നഷ്ടപ്പെടുന്ന വെസ്‌റ്റിബുലാര്‍ ഹൈപ്പോഫംഗ്‌ഷന്‍ ആണ് തനിക്കെന്നും അടുത്തിടെ ആണ് അത് കണ്ടുപിടിച്ചതെന്നും വരുൺ ധവാന്‍.

ന്റെ രോ​ഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടൻ വരുണ്‍ ധവാന്‍. ചെവിയുടെ ബാലൻസ് നഷ്ടപ്പെടുന്ന വെസ്‌റ്റിബുലാര്‍ ഹൈപ്പോഫംഗ്‌ഷന്‍ ആണ് തനിക്കെന്നും അടുത്തിടെ ആണ് അത് കണ്ടുപിടിച്ചതെന്നും വരുൺ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തൽ. 

ചെവിയുടെ ബാലൻസ് നഷ്ടപ്പെടുന്ന രോഗാവസ്ഥയാണിത്. രോഗം വന്നപ്പോൾ എനിക്ക് പെട്ടെന്ന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായിരുന്നില്ല. ഇടയ്ക്കിടെ എവിടെയായിരുന്നാലും ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുമെന്നും എന്നാൽ താൻ തളരാൻ തയ്യാറായില്ലെന്നും വരുൺ പറഞ്ഞു. തന്നെത്തന്നെ ദൃഢപ്പെടുത്തി മുന്നോട്ട് പോവുകയാണെന്നും നടൻ കൂട്ടിച്ചേർത്തു. 

അതേസമയം, താന്റെ രോ​ഗം ഇപ്പോൾ ഭേദപ്പെട്ട് വരുകയാണെന്നാണ് വരുൺ ധവാൻ ഇന്ന്  ട്വീറ്റ് ചെയ്തിരിക്കുന്നത്. യോഗ, നീന്തൽ, ഫിസിയോതെറാപ്പി, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയാണ് തന്റെ അസുഖം കുറഞ്ഞ് വരാൻ കാരണമായതെന്നും നടൻ ട്വീറ്റ് ചെയ്യുന്നു. തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും ഉത്കണ്ഠപ്പെട്ടവർക്കും ഒരുപാട് നന്ദിയെന്നും താരം കൂട്ടിച്ചേർത്തു. 

To everyone who has been concerned I would like to share I am doing much better with the help of yoga, swimming, physio and a change in lifestyle. Getting sun is the most important. Above all the blessings of Bhagwan. 💪💪💪

— VarunDhawan (@Varun_dvn)

'ഭേഡിയ' എന്ന ചിത്രമാണ് വരുൺ ധവാന്റേതായി റിലീസിനൊരുങ്ങുന്നത്. കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. അമര്‍ കൗശിക് സംവിധാനം. ജിഷ്‍ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സച്ചിൻ- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. ജഗ്ജഗ്ഗ് ജിയോ ആണ് വരുണ്‍ ധവാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. അനില്‍ കപൂറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം രാജ് മേഹ്‍തയായിരുന്നു സംവിധാനം ചെയ്‍തത്. റിഷഭ് ശര്‍മ്മ, അനുരാഗ് സിംഗ്, സുമിത് ബതേജ, നീരജ് ഉദ്ധ്വാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

'സോഷ്യൽ മീഡിയയിലെ ഓരോ വാക്കും എന്റേത്'; ആരാധകരുടെ കമന്റിന് മറുപടിയുമായി ദുൽഖർ

click me!