
നടൻ വിജയ് ആന്റണിയുടെ മകളുടെ മരണം ഞെട്ടിക്കുന്നതായിരുന്നു. പതിനാറുകാരിയായ മീരയെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നടൻ വിജയ് ആന്റണി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. മീര ധീരയായ പെണ്‍കുട്ടിയായിരുന്നു എന്ന് പറഞ്ഞാണ് വിജയ് ആന്റണി സങ്കടം ഉള്ളിലൊതുക്കി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
സ്‍നേഹവും ധൈര്യവുമുള്ള പെണ്‍കുട്ടിയായിരുന്നു മീര. ഇപ്പോള്‍ ജാതിയും മതവും പണവും അസൂയയും വേദനകളും ദാരിദ്ര്യവും വിദ്വേഷവുമൊന്നുമില്ലാത്തെ ഒരു ലോകത്താണ് ഉള്ളത് എന്ന് സംഗീത സംവിധായകനുമായ വിജയ് ആനറണി എഴുതുന്നു. മാത്രമല്ല ഞാനും അവള്‍ക്കൊപ്പം മരിച്ചിരിക്കുന്നു. ഞാൻ അവൾക്കായി സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും ഞാൻ അവൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യും എന്നും കുറിപ്പില്‍ എഴുതിയ നടൻ വിജയ് ആന്റണിയെ ആശ്വസിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകരും.
ചെന്നൈയിലെ ആല്‍വപ്പേട്ടിലെ വീട്ടില്‍ സെപ്‍തംബര്‍ 19 പുലര്‍ച്ചെ വിജയ് ആന്റണിയുടെ മകള്‍ മീരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മീര കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മീര സ്‍കൂളില്‍ അടക്കം വളരെ സജീവമായ ഒരു വിദ്യാര്‍ഥിയായിരുന്നു. സ്‍കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്നു മീര.
മീര ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്‍കൂളിലെ വിദ്യാര്‍ഥിയായിരുന്നു. പന്ത്രണ്ടാം ക്ലാസിലായിരുന്നു മീര പഠിച്ചിരുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇടപെട്ടിരുന്ന ഒരു സിനിമാ നടനായ വിജയ് ആന്റണിക്ക് സംഭവിച്ച ദുരന്തത്തില്‍ ആശ്വാസ വാക്കുകള്‍ പറയാനാകാത്ത അവസ്ഥയിലായിരുന്നു സുഹൃത്തുക്കളും. തൂങ്ങിമരിച്ച നിലയില്‍ മകളെ ആദ്യം കണ്ട വിജയ് ആന്റണി ഇപ്പോള്‍ പ്രതികരണവുമായി എത്തിയത് തെല്ലൊന്ന് ആശ്വാസത്തിലാക്കിയിട്ടുണ്ട് സുഹൃത്തുക്കളെ.
Read More: ധ്യാനിന്റെ നദികളില്‍ സുന്ദരി യമുന ഒടിടിയില്‍ എപ്പോള്‍, എവിടെ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ