Asianet News MalayalamAsianet News Malayalam

ധ്യാനിന്റെ നദികളില്‍ സുന്ദരി യമുന ഒടിടിയില്‍ എപ്പോള്‍, എവിടെ?

ധ്യാൻ ശ്രീനിവാസൻ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം വൻ ഹിറ്റായിരിക്കുകയാണ്.

Dhyans Nadikalil Sudari Yamuna ott streaming details out when where to watch hrk
Author
First Published Sep 22, 2023, 8:34 AM IST

ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ പുതിയ ചിത്രമാണ് നദികളില്‍ സുന്ദരി യമുന. വളരെ രസകരമായ ഒരു തമാശ ചിത്രമാണ് നദികളില്‍ സുന്ദരി യമുന. മികച്ച പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. ധ്യാനിന്റെ നദികളില്‍ സുന്ദരിയുടെ യമുനയുടെ ഒടിടി റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഹിറ്റടിച്ച് നദികളില്‍ സുന്ദരി യമുന ഒടിടിയില്‍ എവിടെ കാണാനാകും എന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്. നദികളില്‍ സുന്ദരി യമുന എച്ച്ആര്‍ ഒടിടിയാണ് സ്‍ട്രീം ചെയ്യുക. ഒടിടി റിലീസ് നാല് ആഴ്‍ചകള്‍ക്ക് ശേഷമായിരിക്കും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നദികളില്‍ സുന്ദരി യമുന എന്ന സിനിമ വൻ ഹിറ്റായതിനാല്‍ എപ്പോഴായിരിക്കും ഇനി സ്‍ട്രീമിംഗ് തുടങ്ങുക എന്നതില്‍ തീരുമാനം വൈകിയേക്കും.

കണ്ണൂരിന്റെ നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ധ്യാൻ ചിത്രം ഒരുങ്ങിയത്. വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയുമായിരുന്നു സംവിധാനം ചെയ്‍തത്. തിരക്കഥയെഴുതിയതും വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയുമായിരുന്നു. വിലാസ് കുമാറും സിമി മുരിക്കഞ്ചേരിയുമാണ് നിര്‍മാണം.

കണ്ണൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസൻ വേഷമിട്ടപ്പോള്‍ നായികയായ യമുനയായി എത്തിയത് പ്രഗ്യാ നാഗ്രയാണ്. അജു വിദ്യാധരനായിട്ടായിരുന്നു എത്തിയത്. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ എന്നിവരും  ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ ഫൈസല്‍ അലി ഛായാഗ്രഹണവും കലാസംവിധാനം അജയന്‍ മങ്ങാടും മേക്കപ്പ് ജയന്‍ പൂങ്കുളവും കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂരും സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ഫിനാന്‍സ് കണ്‍ട്രോളര്‍ അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ മെഹമൂദും ആണ്.

Read More: 'പാർട്ടിക്ക് ഇത്ര സ്വാധീനം ഇല്ലായെന്ന് ഇപ്പോഴാണ് മനസ്സിലായത്', നദികളിൽ സുന്ദരി യമുനയുടെ ടീസർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios