'വരിശി'ലെ നിർണായകരം​ഗം ലീക്കായി; വിജയ് ചിത്രത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍

Published : Aug 16, 2022, 11:39 AM ISTUpdated : Aug 16, 2022, 11:41 AM IST
'വരിശി'ലെ നിർണായകരം​ഗം ലീക്കായി; വിജയ് ചിത്രത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍

Synopsis

വിജയ്, പ്രഭു എന്നിവർ ഉൾപ്പെടുന്ന ആശുപത്രി സീനാണ് പുറത്തായത്. 

ചെന്നൈ: വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ വിജയ് നായകനാകുന്ന 'വരിശ്' സിനിമയുടെ നിർണായകരം​ഗം ലീക്കായി. ചിത്രീകരണ രം​ഗങ്ങളാണ് സോഷ്യൽ മീഡിയയിലെ വിവിധ ​ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. വിജയ്, പ്രഭു എന്നിവർ ഉൾപ്പെടുന്ന ആശുപത്രി സീനാണ് പുറത്തായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഡോക്ടർ വേഷത്തിലാണ് നടൻ പ്രഭു അഭിനയിക്കുന്നത്. വിജയിയും പ്രഭുവും ചേർന്ന് ഒരു സ്ട്രെച്ചർ ആശുപത്രിക്കകത്തേക്ക് കയറ്റുന്നതായാണ് വീഡിയോയിൽ ഉള്ളത്. നേരത്തെയും ചിത്രത്തിലെ രം​ഗങ്ങൾ ലീക്കായിരുന്നു. ആർ. ഷാം അവതരിപ്പിക്കുന്ന കഥാപാത്ര വീഡിയോ ആയിരുന്നു ആദ്യം വന്നതെങ്കിൽ, വിജയും നായിക രശ്മികയും അടങ്ങുന്ന രം​ഗമാണ് ലീക്കായത്. 

ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയും തുടർന്നാൽ ലൊക്കേഷനുകളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. സെറ്റിൽ മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നത് വിലക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 

അതേസമയം, ഫാമിലി എന്റർടെയ്നർ ആയി ഒരുങ്ങുന്ന വരിശിൽ വിജയുടെ അച്ഛനായി എത്തുന്നത് ശരത് കുമാറാണ്. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ജൂലൈ 31ന് പൂർത്തിയായിരുന്നു. ഡിസംബറോടെ ചിത്രത്തിന് പാക്കപ്പ് പറയാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. 

'വാരിസി'ൽ വിജയ്‌യുടെ അച്ഛനാകാൻ ശരത് കുമാർ; ഒരുങ്ങുന്നത് മാസ്സ് ഫാമിലി എന്റർടൈനർ

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം.ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍