വാരിസിന്റെ രണ്ടാം ഷെഡ്യൂൾ ജൂലൈ 31ന് പൂർത്തിയായിരുന്നു. ഡിസംബറോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർണമായും അവസാനിക്കുമെന്നാണ് അണിയറപ്രവർത്തകർ കരുതുന്നത്.
ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം വിജയ്‌യുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് വാരിസ്. ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് പ്രേക്ഷകർ ഏറെയാണ്. വിജയ്‍യുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ വിജയ്‌യുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശരത് കുമാർ ആണെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ശരത്കുമാർ തന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിൽ വിജയുടെ അച്ഛന്റെ വേഷമാണ് താൻ ചെയ്യുന്നതെന്നും നടൻ ഷാം വിജയുടെ സഹോദരനായാണ് അഭിനയിക്കുന്നതെന്നും താരം സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്. വാരിസ് ഒരു ഫാമിലി ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്നും ശരത് പറഞ്ഞു. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രം കൂടിയാണിത്.
'വരിശ്' പുതിയ ഷെഡ്യൂള്‍ വിശാഖപട്ടണത്ത്; ജോയിന്‍ ചെയ്‍ത് വിജയ്
വാരിസിന്റെ രണ്ടാം ഷെഡ്യൂൾ ജൂലൈ 31ന് പൂർത്തിയായിരുന്നു. ഡിസംബറോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർണമായും അവസാനിക്കുമെന്നാണ് അണിയറപ്രവർത്തകർ കരുതുന്നത്. വാരിസിൽ നടൻ എസ് ജെ സൂര്യയും ജോയിൻ ചെയ്യുമെന്ന അഭ്യൂഹമുണ്ട്. വിജയ്ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുകയെന്നാണ് വിവരം.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം.ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
