'എൻ നെഞ്ചില്‍ കുടിയിരിക്കും..', സെല്‍ഫി വീഡിയോയുമായി വിജയ്

By Web TeamFirst Published Dec 25, 2022, 11:17 AM IST
Highlights

ആരാധകര്‍ക്കൊപ്പമുള്ള വിജയ്‍യുടെ പുതിയ സെല്‍ഫി വീഡിയോ വൻ ഹിറ്റ്.

വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വാരിസ്'. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമായ 'വാരിസിടന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം വിപുലമായ ആഘോഷങ്ങളോടെ നടന്നിരുന്നു. ഓഡിയോ ലോഞ്ചിനെ കുറിച്ചുള്ള അപ്‍ഡേറ്റുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. വിജയ്‍യുടെ സെല്‍ഫിയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ ആരാധകര്‍ ആഘോഷകമാക്കി മാറ്റുന്നത്.

ആരാധകരെയും ഉള്‍പ്പെടുത്തിയുള്ള തന്റെ സെല്‍ഫി വീഡിയോ വിജയ് തന്നെയാണ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. 'എൻ നെഞ്ചില്‍ കുടിയിരിക്കും' എന്ന ക്യാപ്ഷനോടെയാണ് വിജയ് വീഡിയോ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക.

pic.twitter.com/4rbooR4XLa

— Vijay (@actorvijay)

മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് 'വാരിസ്' ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്‍‍ക്കും രശ്‍മിക മന്ദാനയ്‍ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് 'വാരിശിന്' ശേഷം അഭിനയിക്കുക. 'ദളപതി 67' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം ആക്ഷന് പ്രാധാന്യമുള്ളതായിരിക്കും. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷൻ കിംഗ് അര്‍ജുൻ വേഷമിടുന്ന ചിത്രത്തില്‍ വില്ലനായി ബോളിവുഡ് നടൻ സഞ്‍ജയ് ദത്ത് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More: റോബിന്റെയും ആരതി പൊടിയുടെയും കുടുംബങ്ങൾ ഒന്നിച്ച്, കാത്തിരുന്ന ചിത്രമെന്ന് ആരാധകർ

tags
click me!