
മുംബൈ: ടെലിവിഷന്‍ താരം തുനിഷ ശര്‍മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. സഹനടനായ ഷീസാന്‍ മുഹമ്മ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഷീസാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ബന്ധം തകര്‍ന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്.
നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ തുനിഷ മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഷൂട്ടിങ് സെറ്റില്‍നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഷീസാന്‍ മുഹമ്മ് ഖാനൊപ്പമുള്ള ചിത്രങ്ങളും നടി നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഭാരത് കാ വീര്‍ പുത്ര- മഹാറാണ പ്രതാപ് എന്ന സീരിയലിലൂടെ ടെലിവിഷന്‍ രംഗത്തെത്തിയ 20 കാരിയായ തുനിഷയെ കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സെറ്റിലെ മേക്കപ്പ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൂട്ടിംഗിനിടെ മേക്കപ് റൂമിലേക്ക് പോയ താരത്തെ കാണാതായതോടെ തിരഞ്ഞെത്തിയ അണിയറ പ്രവര്‍ത്തകരാണ് തുനിഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തുനിഷയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കൂളിലലെ നൈഗാവിലെ രാംദേവ് സ്റ്റുഡിയോയില്‍ ഒരു സീരിയലിന്‍റെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. ഫ്രഷ് ആയിവരാമെന്ന് പറഞ്ഞ് ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് പോയ നടിയെ കാണാതായതോടെ അണിയറപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തുകയായിരുന്നു.
ആദ്യം ബാത്ത് റൂമില്‍ അന്വേഷിച്ചെങ്കിലും കുനിഷയെ കണ്ടില്ല. ഒടുവില്‍ മേക്കപ് റൂമിലെത്തിയപ്പോളാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ താരത്തെ കണ്ടത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാരത് കാ വീർ പുത്ര - മഹാറാണ പ്രതാപ് എന്ന ചരിത്ര ഷോയിലൂടെയാണ് തുനിഷ തന്റെ കരിയർ ആരംഭിച്ചത്. ചക്രവർത്തിൻ അശോക സാമ്രാട്ട്, ഗബ്ബർ പൂഞ്ച്വാല, ഷേർ-ഇ-പഞ്ചാബ്: മഹാരാജ രഞ്ജിത് സിംഗ്, ഇന്റർനെറ്റ് വാലാ ലവ്, ഇഷ്ക് സുബ്ഹാൻ അല്ലാ തുടങ്ങിയ ഷോകളുടെ ഭാഗമായിരുന്നു തുനിഷി. ഫിത്തൂർ, ബാർ ബാർ ദേഖോ, കഹാനി 2: ദുർഗാ റാണി സിംഗ്, ദബാംഗ് 3 തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും തുനിഷി അഭിനയിച്ചിട്ടുണ്ട്.
Read More : ഷൂട്ടിംഗ് ഇടവേളയില്‍ കാണാതായി; നടി തുനിഷ ശർമ്മ മേക്കപ്പ് റൂമില്‍ തൂങ്ങിമരിച്ചു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ