'96' ഇനി ഹിന്ദിയിലേക്ക്; ആരൊക്കെയാകും അഭിനേതാക്കൾ എന്ന ആകാംക്ഷയിൽ പ്രേക്ഷകർ

By Web TeamFirst Published Sep 21, 2021, 3:06 PM IST
Highlights

നേരത്തെ ചിത്രത്തിന്റെ കന്നഡ റിമേക്ക് വന്നിരുന്നു. മലയാളിതാരം ഭാവനയാണ് 96ന്റെ കന്നഡ പതിപ്പില്‍ ജാനുവിന്‍റെ വേഷത്തില്‍ എത്തിയത്.

തൃഷയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് '96'. 2018ൽ റിലീസ് ചെയ്ത ചിത്രം കേരളത്തിലും മികച്ച വിജയമാണ് നേടിയത്. വിജയ് സേതുപതിയുടെ റാമിനും തൃഷ അവതരിപ്പിച്ച ജാനകിക്കും വലിയ ഫാന്‍ ഫോളോവിംഗും ലഭിച്ചു. സി പ്രേംകുമാര്‍ ആയിരുന്നു സംവിധാനം. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. 

അജയ് കപൂറാണ്  96ന്റെ ഹിന്ദി റൈറ്റ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ പ്രഖ്യാപനം നടന്നത്. സ്ഥലത്തിന്റെയും ഭാഷയുടെയും അതിരുകളില്ലാതെ തന്നെ പറയാന്‍ കഴിയുന്ന കഥയാണ് ചിത്രത്തിന്റെത്. അതുകൊണ്ടാണ് 96 ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചതെന്ന് അജയ് കപൂര്‍ പ്രഖ്യാപന വേളയില്‍ പറഞ്ഞു. ചിത്രത്തെ വ്യക്തമായി മനസിലാക്കുന്ന ഒരു സംവിധായകനെയും അഭിനേതാക്കളെയും കണ്ടെത്തുമെന്നും അജയ് കപൂര്‍ വ്യക്തമാക്കി. എല്ലാം തീരുമാനമായാൽ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: 96 കന്നഡയിലേക്ക് ; ജാനുവായി ഭാവന

നേരത്തെ ചിത്രത്തിന്റെ കന്നഡ റീമേക്ക് വന്നിരുന്നു. മലയാളിതാരം ഭാവനയാണ് 96ന്റെ കന്നഡ പതിപ്പില്‍ ജാനുവിന്‍റെ വേഷത്തില്‍ എത്തിയത്. വിജയ് സേതുപതി അനശ്വരമാക്കിയ റാം എന്ന കഥാപാത്രമായി കന്നഡ താരം ഗണേഷും രംഗത്തെത്തി. 99 എന്നായിരുന്നു ചിത്രത്തിന്റെ പേര്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!