
നവാഗതനായ വിഷ്ണു ദേവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ലിറ്റിൽ മിസ്സ് റാവുത്തർ' 2023 ഒക്ടോബർ 12നു തിയേറ്ററുകളിൽ എത്തി മികച്ച പ്രതികരണം നേടിയ സിനിമയാണ്. പുതുമ നിറഞ്ഞ ഒരു പ്രണയകഥ പറയുന്ന ചിത്രമെന്ന പ്രേക്ഷകരുടെ അഭിപ്രായം നേടിയ സിനിമ ഇപ്പോൾ ആമസോൺ പ്രൈം ഒ ടി ടിയിലും ട്രെൻഡിങ് ആണ്. ഗൗരി കിഷൻ നൈന റാവുത്തർ എന്ന നായിക വേഷത്തിലെത്തുന്ന ചിത്രത്തിൽ ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷായാണ് നായകനായി എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു ദേവ് സോഷ്യൽ മാധ്യമത്തിലൂടെ ഒരു സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ്. തമിഴ് സൂപ്പർ താരം വിജയ് സേതുപതി "ലിറ്റില്‍ മിസ് റാവുത്തര്‍" കാണുകയും വിഷ്ണു ദേവിനെ വിളിച്ചു നേരിട്ട് കണ്ടു അഭിനന്ദിക്കുകയും കൂടാതെ തനിക്ക് വിഷ്ണുവിനൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും താരം അറിയിച്ചു. വന്‍താരനിരയുടെ അകമ്പടി ഇല്ലാതെയും അതിമനോഹരമായ ചിത്രങ്ങള്‍ ഒരുക്കാം എന്നതിന്റെ ഉത്തമോദാഹരണം കൂടിയാണ് "ലിറ്റില്‍ മിസ് റാവുത്തര്‍".
നായകനായ ഷെർഷാ തന്നെയാണ് ലിറ്റില്‍ മിസ് റാവുത്തറിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. നൈന റാവുത്തറിന്റെയും അഭിജിത്തിന്റെയും ഹൃദയഹാരിയായ പ്രണയകഥ. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നർ ജോണറിൽ ഒരുങ്ങിയ ചിത്രം കോളേജ് വിദ്യാർത്ഥികളായ പ്രേക്ഷകർക്കു അവരുടെ ജീവിതവുമായി കണക്ട് ചെയ്യാനാകുമെന്നും അഭിപ്രായമുണ്ട്.
മ്യൂസിക്കൽ സെൻസേഷൻ ഗോവിന്ദ് വസന്ത ഒരുക്കിയ പത്തോളം ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മാധ്യമങ്ങളിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിൽ ഇത്രത്തോളം റൊമാന്റിക് ഹിറ്റ് ഗാനങ്ങൾ ഒരു സിനിമയിൽ ഒരുങ്ങുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.
'അന്ന് മകൻ എയ്ഞ്ചൽ, ഇന്ന് വാപ്പ ഡെവിൾ'; മിഥുന്റെ ഫ്രെയിമിൽ അകപ്പെട്ട മമ്മൂട്ടിയും ദുൽഖറും !
എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവും സാദിഖ് ഷായ്‌ക്കുമാണ് ലിറ്റിൽ മിസ്സ് റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. നവീനും സുധിനുമാണ് കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. എഡിറ്റർ സംഗീത് പ്രതാപ്, ഛായാഗ്രാഹണം - ലൂക്ക് ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ - വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രവീൺ പ്രഭാറാം, സംഗീതം - ഗോവിന്ദ് വസന്ത, ഗാനരചന - അൻവർ അലി, അസോസിയേറ്റ് ഡയറക്ടർ - സിജോ ആൻഡ്രൂസ്, ആർട്ട് - മഹേഷ് ശ്രീധർ, കോസ്റ്റും - തരുണ്യ വി കെ, മേക്കപ്പ് - ജയൻ പൂങ്കുളം, വി എഫ് എക്സ് - വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ - കെ സി സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് - വിഷ്ണു സുജാതൻ, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് - ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ - അജിത് തോമസ്, ലിറിക്കൽ വീഡിയോ - അർഫാൻ നുജും, പി ആർ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ