
കൊവിഡ് കാലത്ത് റിലീസ് ചെയ്ത് വമ്പൻ ഹിറ്റ് സ്വന്തമാക്കിയ സിനിമയാണ് വിജയ്(Vijay) നായകനായി എത്തിയ മാസ്റ്റർ(Master). വിജയിയും വിജയ് സേതുപതിയും ഒന്നിച്ചെത്തിയ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആയിരുന്നു. ഇപ്പോഴിതാ വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.
ദളപതി 67നായാണ് ഇരുവരും ഒന്നിക്കുന്നത് എന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു. സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമ ലളിത് കുമാർ പ്രൊഡക്ഷൻ നിർമ്മിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം, വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുകയെന്ന വാർത്ത വന്നിരുന്നു. വിജയ്‌ക്കൊപ്പം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി തെലുങ്ക് താരം നാനിയും അഭിനയിക്കുന്നുണ്ട്.
Read Also: പുനീതിന്റെ ഓർമയിൽ ആദരവോടെ; പ്രിയ നടന്റെ സ്മാരകത്തിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച് വിജയ്
അതേസമയം, ബീസ്റ്റ് എന്ന ചിത്രത്തിനായാണ് വിജയ് ആരാധകർ കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ അറബിക് കുത്തു എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകൻ. ശിവകാര്‍ത്തികേയനാണ് വരികൾ എഴുതിയിരിക്കുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ബീസ്റ്റിൽ പൂജ ഹെഗ്‍ഡെയാണ് നായിക.
വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
മഹാനടനൊപ്പം അഭിനയിക്കാനായതിൽ അഭിമാനം; 'വലിമൈ'യെ കുറിച്ച് ദിനേശ് പ്രഭാകർ
രണ്ട് ദിവസം മുമ്പാണ് അജിത്ത്(Ajith) നായകനായി എത്തിയ 'വലിമൈ'(Valimai) റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളോടെ നിറഞ്ഞ സദസ്സിൽ ചിത്രം പ്രദർശനം തുടരുകയാണ്. മലയാളി താരം ദിനേശ് പ്രഭാകറും(Dinesh Prabhakar) ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നിരവധി പേരാണ് നടനെ അഭിനന്ദിച്ച് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ അഭിമാനമെന്ന് പറയുകയാണ് ദിനേശ്.
'മഹാനായ നടൻ അജിത്കുമാർ, സംവിധായകൻ എച്ച് വിനോദ് എന്നിവർക്കൊപ്പമുള്ള ഈ മികച്ച ആക്ഷൻ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു', എന്നാണ് ദിനേശ് ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രത്തിലെ ചില സ്റ്റില്ലുകളും നടൻ പങ്കുവച്ചിട്ടുണ്ട്. ഡിസിപി രാജാങ്കം എന്ന അൽപം ഹ്യൂമറുള്ള വില്ലൻ കഥാപാത്രത്തെയാണ് ദിനേശ് ചിത്രത്തിൽ അവതരിപ്പിച്ചത്. തമാശ പറയുന്ന വില്ലനെ അജിത്ത് ആരാധകരും സിനിമാസ്വാദകരും ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
24നാണ് വലിമൈ തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം തന്നെ മികച്ച ബോക്സ് ഓഫീസ് കളക്ഷനായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇന്ത്യയിൽ മൊത്തത്തിൽ 76 കോടിയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് 20 കോടിയും ചിത്രം നേടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.
മാസ്റ്റർ, മെർസൽ, ബിഗിൽ തുടങ്ങിയ വിജയ് ചിത്രങ്ങളെയും രജനികാന്തിന്റെ ദർബാർ, അണ്ണാത്തെ, 2 പോയിന്റ് 0, പേട്ട തുടങ്ങിയ ചിത്രങ്ങളെയും മറികടന്ന് തമിഴ്‌നാട്ടിലെ എക്കാലത്തെയും വലിയ ഓപ്പണിംഗുകളിൽ ഒന്നാണിതെന്നും റിപ്പോർട്ടുണ്ട്. ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് 'വലിമൈ'ക്ക്.