
മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച മെഗാ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം(Bigg Boss Malayalam). ഇതിനോടകം മലയാളത്തിൽ മൂന്ന് സീസണുകൾ പിന്നിട്ടു കഴിഞ്ഞു. നിരവധി മത്സരാർത്ഥികളെയാണ് സീസണുകളിലൂടെ പ്രേക്ഷക പ്രിയം നേടിയത്. ഇപ്പോഴിതാ ഷോയുടെ നാലാം സീസൺ വരുന്നവെന്ന വിവരമാണ് പുറത്തുവരുന്നത്.
പുതിയ സീസൺ മാർച്ചിൽ തുടങ്ങനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് സീസണിന്റെ ലോഗോയും ഏഷ്യാനെറ്റ് പുറത്തുവിട്ടു. ആരോക്കെയാകും മത്സരാർത്ഥികളായി എത്തുന്നത് എന്ന വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. ലോഗോ പുറത്തുവിട്ടതിന് പിന്നാലെ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ. തങ്ങളുടെ ഇഷ്ട താരങ്ങൾ സീസണിൽ ഉണ്ടാകുമോ എന്നാണ് പലരും കമന്റുകളായ് രേഖപ്പെടുത്തുന്നത്.
ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മൂന്നാം സീസണില്‍ പക്ഷേ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു. 2021 ഓഗസ്റ്റ് 1ന് ചെന്നൈയില്‍ വച്ചാണ് മൂന്നാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്.
1,140,220,770 വോട്ടുകളാണ് മൂന്നാം സീസണിൽ മത്സരാര്‍ത്ഥികള്‍ നേടിയത്. 174,125,332 ആയിരുന്നു ഒന്നാം സീസണിലെ വോട്ടുകള്‍. ബിഗ് ബോസ് മലയാളം പതിപ്പുകളില്‍ പലതുകൊണ്ടും ഏറെ സവിശേഷതകള്‍ ഉള്ള സീസണ്‍ ആയിരുന്നു മൂന്നാം സീസണ്‍. 'സീസണ്‍ ഓഫ് ഡ്രീമേഴ്സ്' എന്നു പേരിട്ടിരുന്ന മൂന്നാം സീസണിലെ മത്സരാര്‍ഥികളില്‍ ഏറെയും സാധാരണക്കാരായിരുന്നു, ഏറെ സ്വപ്‍നങ്ങള്‍ കൊണ്ടുനടക്കുന്നവരും.
'ഏറെക്കാലമായുള്ള പ്ലാന്‍'; മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് ആഷിഖ് അബു
മോഹന്‍ലാലിന്‍റെ (Mohanlal) ഭാവി പ്രോജക്റ്റുകളെക്കുറിച്ചുള്ള ആരാധക ചര്‍ച്ചകളില്‍ ഏറെക്കാലമായി ഇടംപിടിക്കുന്ന ഒന്നാണ് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം. അതിനൊപ്പം സിനിമാഗ്രൂപ്പുകളിലും മറ്റും ചര്‍ച്ചയായ മറ്റൊരു പ്രോജക്റ്റ് ആണ് ആഷിഖ് അബുവിന്‍റെ (Aashiq Abu) മോഹന്‍ലാല്‍ ചിത്രം. തന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ, നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ബറോസിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കാനിരിക്കുന്ന ചിത്രം ആഷിഖ് അബു സംവിധാനം ചെയ്യുന്നതാണെന്നും ഇതിന് അദ്ദേഹം ഡേറ്റ് നല്‍കിക്കഴിഞ്ഞെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനെ നിഷേധിച്ച് ആന്‍റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്‍റെ ഭാവി പ്രോജക്റ്റുകളെക്കുറിച്ചുള്ള ചോദ്യത്തില്‍ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചും മറുപടി നല്‍കുകയാണ് ആഷിഖ് അബു. മാതൃഭൂമി വാരാന്തപ്പതിപ്പിനു നല്‍കിയ അഭിമുഖത്തിലാണ് ആഷിഖിന്‍റെ മറുപടി.
മോഹന്‍ലാലുമൊത്തുള്ള സിനിമ ഏറെക്കാലമായുള്ള പ്ലാന്‍ ആണെന്ന് ആഷിഖ് പറയുന്നു- ലാലേട്ടനുമൊത്തുള്ള സിനിമ ഏറെക്കാലമായുള്ള പ്ലാനാണ്. അതിന്‍റെ ആലോചനകളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എല്ലാം ഒത്തുവരുന്ന സമയം ആ സിനിമ സംഭവിക്കുമെന്നാണ് എന്‍റെ വിശ്വാസം, ആഷിഖ് അബു പറയുന്നു. ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ മമ്മൂട്ടി (Mammootty) നായകനാവുന്ന ഒരു ചിത്രവും ആഷിഖിന്‍റെ ആലോചനയിലുണ്ട്. അതിനായും കുറച്ച് കാത്തിരിക്കേണ്ടിവരുമെന്ന് ആഷിഖ് പറയുന്നു. ശ്യാം പുഷ്കരന്‍റെ തന്നെ തിരക്കഥയില്‍ ഷാരൂഖ് ഖാന്‍ (Shahrukh Khan) നായകനാവുന്ന ബോളിവുഡ് ചിത്രവും ആഷിഖിന്‍റെ ആലോചനയിലുണ്ട്. ഷാരൂഖ് ഖാനുമായിട്ട് ഒരു മീറ്റിംഗ് ആണ് ഞാനും ശ്യാം പുഷ്കരനും കൂടി നടത്തിയത്. അന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ഒരു ഐഡിയ സംസാരിച്ചു. അത് തിരക്കഥയായി വളര്‍ത്തിയെടുക്കണമെങ്കില്‍ കുറച്ചധികം സമയം ആവശ്യമാണ്. അതിനിടയില്‍ കൊവിഡ് വന്നപ്പോള്‍ ഷാരൂഖിന്‍റെയും ശ്യാമിന്‍റെയും എല്ലാ പ്രോജക്റ്റുകളും ഷെഡ്യൂളുകളും മാറിപ്പോയി. അതുകൊണ്ട് ആ സിനിമയ്ക്കുവേണ്ടി കുറേ സമയം ഇനിയും ആവശ്യമായി വരും, ആഷിഖ് അബു പറയുന്നു.